ആർജെ ബാലാജി–സൂര്യ ചിത്രത്തിന് പേരിട്ടു; ‘കറുപ്പ്' ടൈറ്റിൽ പോസ്റ്റർ
Friday, June 20, 2025 12:51 PM IST
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് എന്റർടെയ്നർ ചിത്രത്തിന് കറുപ്പ് എന്നു പേരിട്ടു. സംവിധായകനും നടനുമായ ആർജെ ബാലാജിയുടെ പിറന്നാൾ ദിനത്തിലാണ് ടൈറ്റിൽ റിലീസ്. ഡ്രീം വാരിയർ പിക്ചേഴ്സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രമാണിത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.
സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നു. കലൈവാനൻ ആണ് കറുപ്പിന്റെ എഡിറ്റിംഗ്. അൻബറിവ്, വിക്രം മോർ ജോഡികളാണ് കറുപ്പിലെ ഉയർന്ന നിലവാരമുള്ള ആക്ഷൻ സീക്വൻസുകൾ നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപ്പന ചെയ്തത്