ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ചങ്കൂറ്റം നെന്മാറയിൽ
Thursday, June 19, 2025 3:19 PM IST
പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം എന്ന ചിത്രത്തിന്റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ വെച്ച് നിർവഹിച്ചു.
ആലത്തൂർ എസ്എച്ച്ഒടിഎൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കൺട്രോളർ-ചെന്താമരാക്ഷൻ, കല-നാഥൻ മണ്ണൂർ, മേക്കപ്പ്-സുധാകരൻ, കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ, സ്റ്റിൽസ്-രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കീംഷാ, പിആർഒ-എ.എസ്. ദിനേശ്.