മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ന​ട​ൻ സൗ​ബി​ൻ ഷാ​ഹി​റി​ന് നോ​ട്ടീ​സ്. 14 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

സൗ​ബി​ന് പു​റ​മേ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ ബാ​ബു ഷാ​ഹി​റി​നും ഷോ​ൺ ആ​ന്‍റ​ണി​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം നേ​ര​ത്തേ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

സി​നി​മ​യു​ടെ ലാ​ഭ​വി​ഹി​തം ന​ല്‍​കി​യി​ല്ലെ​ന്ന അ​രൂ​ർ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​ത​റ ഹ​മീ​ദി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഷോ​ൺ ആ​ന്‍റ​ണി, സൗ​ബി​ൻ ഷാ​ഹി​ർ, ബാ​ബു ഷാ​ഹി​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

സി​നി​മ​യ്ക്കാ​യി പ​ല​പ്പോ​ഴാ​യി മു​ട​ക്കി​യ ഏ​ഴ് കോ​ടി രൂ​പ​യോ ലാ​ഭ​വി​ഹി​ത​മോ തി​രി​ച്ചു​ന​ൽ​കി​യി​ല്ലെ​ന്നാ​യി​രു​ന്നു സി​റാ​ജി​ന്‍റെ പ​രാ​തി. തു​ട​ര്‍​ന്ന് ഇ​തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.