വ​ടി​വേ​ലു​വി​നെ​യും ഫ​ഹ​ദ് ഫാ​സി​ലി​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ സു​ധീ​ഷ് ശ​ങ്ക​ർ ഒ​രു​ക്കു​ന്ന മാ​രീ​ശ​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു.

മാ​മ​ന്ന​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ഫ​ഹ​ദും വ​ടി​വേ​ലു​വും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മാ​രീ​ശ​ൻ. വ​ടി​വേ​ലു​വി​ന്‍റെ​യും ഫ​ഹ​ദി​ന്‍റെ​യും മ​ത്സ​രി​ച്ചു​ള്ള അ​ഭി​ന​യം മാ​രീ​ശ​നി​ൽ കാ​ണാ​നാ​കും എ​ന്ന് ടീ​സ​റി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പൊ​ള്ളാ​ച്ചി വ​രെ​യു​ള്ള ഒ​രു റോ​ഡ് യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വ‍ൃ​ത്തം.



യു​വ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വൈ സ​ര​ള, വി​വേ​ക് പ്ര​സ​ന്ന, സി​താ​ര, പി ​എ​ൽ തേ​ന​പ്പ​ൻ, ലി​വിം​ഗ്സ്റ്റ​ൺ, രേ​ണു​ക, ശ​ര​വ​ണ സു​ബ്ബ​യ്യ, കൃ​ഷ്ണ, ഹ​രി​ത, ടെ​ലി​ഫോ​ൺ രാ​ജ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ബ​ന​റി​ൽ ആ​ർ​ബി ചൗ​ധ​രി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.