ലോ​കേ​ഷ് ക​ന​ക​രാ​ജ് യൂ​ണി​വേ​ഴ്സി​ന്‍റെ പു​തി​യ ചി​ത്രം ബെ​ൻ​സി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ൽ നി​വി​ൻ പോ​ളി. രാ​ഘ​വ ലോ​റ​ൻ​സ് നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ നെ​ഗ​റ്റി​വ് ഷെ​യ്ഡി​ലാ​കും നി​വി​നെ​ത്തു​ക. ലോ​കേ​ഷ് ക​ന​ക​രാ​ജ് ക​ഥ​യെ​ഴു​തു​ന്ന ചി​ത്രം ഭാ​ഗ്യ​രാ​ജ് ക​ണ്ണ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മ​റ്റ് എ​ല്‍​സി​യു ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ലോ​കേ​ഷി​ന് പ​ക​രം ഭാ​ഗ്യ​രാ​ജ് ക​ണ്ണ​ന്‍ ആ​ണ് ബെ​ന്‍​സ് തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ക​ഥ മാ​ത്രം ലോ​കേ​ഷ്. ലോ​കേ​ഷി​ന്‍റെ ത​ന്നെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ജി ​സ്‌​ക്വാ​ഡു​മാ​യി സ​ഹ​ക​രി​ച്ച് പാ​ഷ​ന്‍ സ്റ്റു​ഡി​യോ, ദി ​റൂ​ട്ട് എ​ന്നി​വ​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സൂ​ര്യ​യു​ടെ റോ​ള​ക്സ് ക​ഥാ​പാ​ത്ര​ത്തെ പോ​ലെ കൊ​ടു ക്രൂ​ര​നാ​യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യാ​കും നി​വി​ൻ എ​ത്തു​ക.



സാ​യ് അ​ഭ​യ​ങ്ക​ര്‍ ആ​ണ് ബെ​ന്‍​സി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. വ​മ്പ​ന്‍ ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഗൗ​തം ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കു​ന്നു.

ഫി​ലോ​മി​ന്‍ രാ​ജ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗും ജാ​ക്കി ക​ലാ​സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്നു. അ​ന​ല്‍ അ​ര​ശ് ആ​ണ് സം​ഘ​ട്ട​ന​സം​വി​ധാ​നം. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി 120 ദി​വ​സ​ത്തി​ലേ​റെ നീ​ളു​ന്ന ചി​ത്രീ​ക​ര​ണ​മാ​യി​രി​ക്കും ന​ട​ക്കു​ക.