വെ​ള്ളാ​രം ക​ണ്ണു​ക​ൾ ഉ​ള്ള രാ​ജ​കു​മാ​ര​ൻ, താ​ര​സു​ന്ദ​രി ഐ​ശ്വ​ര്യ​റാ​യി വ​രെ സ്തം​ഭി​ച്ചു പോ​യ പൗ​രു​ഷം. ബാ​ല​താ​ര​ത്തി​ൽ നി​ന്നും സ​ഹ സം​വി​ധാ​യ​ക​നി​ലേ​ക്ക് അ​തും സ്വ​ന്തം പി​താ​വി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ.

പി​ന്നീ​ട് "ക​ഹോ​ന പ്യാ​ർ ഹേ " ​എ​ന്ന ഒ​റ്റ ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ ക​രു​ത്തു​റ്റ ആ​ൺ ഭം​ഗി​യു​ടെ ആ​ൾ​രൂ​പ​മാ​യി ആ ​രാ​ജ​കു​മാ​ര​ൻ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ അ​മ​ര​ക്കാ​ര​നി​ൽ ഒ​രാ​ളാ​യി. അ​താ​ണ് ന​മ്മു​ടെ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഹൃ​തി​ക് റോ​ഷ​ൻ.

ഇ​പ്പോ​ൾ സി​നി​മ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന ഒ​രു വി​ളം​ബ​രം ത​ന്നെ​യാ​ണ് ഹോം​ബാ​ലെ ഫി​ലിം​സ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ ഹൃ​തി​ക് റോ​ഷ​ൻ ഹീ​റോ ആ​കു​ന്നു.

അ​വ​ർ അ​യാ​ളെ ഗ്രീ​ക്ക് ദൈ​വം എ​ന്ന് വി​ളി​ക്കു​ന്നു,അ​യാ​ൾ അ​തി​ർ​വ​ര​മ്പു​ക​ൾ ത​ക​ർ​ത്ത്, ഹൃ​ദ​യ​ങ്ങ​ളെ ഭ​രി​ച്ച്, ഒ​രു പ്ര​തി​ഭാ​സ​മാ​യി മാ​റി". ഹൃ​ത്വി​ക് റോ​ഷ​നൊ​പ്പം സ​ഹ​ക​രി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു എ​ന്ന ഹോം​മ്പാ​ല​യു​ടെ വാ​ക്കു​ക​ൾ ഏ​തൊ​രു സി​നി​മ പ്രേ​മി​ക്കും രോ​മാ​ഞ്ചം ന​ൽ​കു​ന്ന ഒ​ന്നാ​ണ്.

ധൈ​ര്യ​ത്തി​ന്‍റെ​യും ഗാം​ഭീ​ര്യ​ത്തി​ന്‍റെ​യും മ​ഹ​ത്വ​ത്തി​ന്‍റെ​യും ഒ​രു ക​ഥ ഇ​വി​ടെ തു​ട​ങ്ങു​ന്നു.... മ​ഹാ​വി​സ്ഫോ​ട​ന​ത്തി​ന് സ​മ​യ​മാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് ഹോം​ബാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ​ല റി​ക്കാ​ർ​ഡു​ക​ൾ​ക്കും അ​ന്ത്യം കു​റി​ക്കാ​ൻ അ​വ​ർ ഒ​ന്നി​ക്കു​ന്നു എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും ഒ​റ്റു​നോ​ക്ക​പ്പെ​ടു​ന്ന ഒ​രു സി​നി​മ​ക്ക് ഇ​വി​ടെ തു​ട​ക്ക​മാ​കു​ന്നു എ​ന്നു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ഏ​റെ​യും. HRITHIK+HOMBALE എ​ന്ന ഹാ​ഷ്ടാ​ഗും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ൻ​ഡിം​ഗാ​ണ്.

കെ.​ജി.​എ​ഫ് ചാ​പ്റ്റ​റു​ക​ൾ 1, 2, സ​ലാ​ർ: പാ​ർ​ട്ട് 1 - സീ​സ്ഫ​യ​ർ, കാ​ന്താ​ര തു​ട​ങ്ങി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ പാ​ൻ-​ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ ഹോം​ബാ​ലെ ഫി​ലിം​സ് ന​മു​ക്ക് സ​മ്മാ​നി​ച്ചി​ട്ടു​ള്ള​വ​യാ​ണ്.

ഹോം​ബാ​ലെ ഫി​ലിം​സി​ന്‍റെ എ​ല്ലാ ചി​ത്ര​ങ്ങ​ളും ത​ന്നെ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​ങ്ങ​ൾ ആ​യ​തി​നാ​ൽ ഈ ​ചി​ത്രം എ​ത്ര​മാ​ത്രം ആ​രാ​ധ​ക​രി​ൽ ആ​വേ​ശം ഉ​യ​ർ​ത്തും എ​ന്നു​ള്ള​തി​ൽ സം​ശ​യ​മി​ല്ല.

ഏ​തൊ​രു ചി​ത്ര​വും അ​ത് ഡി​മാ​ൻ​ഡ് ചെ​യ്യു​ന്ന രീ​തി​യി​ൽ ത​ന്നെ ഒ​രു​ക്കു​ന്ന ഹോം​ബാ​ലെ ഫി​ലിം​സും, ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കാ​യി ഏ​ത​റ്റ​വും വ​രെ പോ​കു​ന്ന ഹൃ​തി​ക് റോ​ഷ​നും ഒ​രു​മി​ക്കു​മ്പോ​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത് ഒ​രു ബ്ര​ഹ്മാ​ണ്ഡ ച​രി​ത്രം. ഇ​നി ആ​വേ​ശ​ത്തോ​ട് കൂ​ടി ആ ​സു​ദി​ന​ത്തി​ലേ​ക്കു​ള്ള കാ​ത്തി​രി​പ്പാ​ണ്. പി ​ർ ഓ-​മ​ഞ്ജു ഗോ​പി​നാ​ഥ്.