നരേയ്ന്റെ ആഘോഷത്തിന് പാലക്കാട്ട് തുടക്കമായി
Monday, June 2, 2025 3:42 PM IST
സ്വർഗം എന്ന സിനിമക്ക് ശേഷം സിഎൻ ഗ്ലോബൽ മൂവീസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ആഘോഷത്തിന് പാലക്കാട്ട് തുടക്കമായി. 'life is all about celebrations' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് അമൽ കെ. ജോബിയാണ്.
സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവഹിച്ചതോടെ ആഘോഷം എന്ന ക്യാമ്പസ് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് മുണ്ടൂരിലെ യുവ ക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ആരംഭിച്ചു.
പ്രശസ്ത നടൻ വിജയരാഘവൻ ഫസ്റ്റ ക്ലാപ്പും നൽകി. നേരത്തേ ഫാദർ മാത്യു വാഴയിൽ(ഡയറക്ടർ യുവ ക്ഷേത്ര കോളജ്) വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ഓലിക്കൽ കൂനൻ എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും നിർമാതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ഡോ. ലിസി കെ. ഫെർണാണ്ടസിന്റേതാണ് കഥ. അമൽ കെ. ജോബി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നരേൻ, ജെയിസ് ജോസ്, വിജയ രാഘവൻ, അജു വർഗീസ്, ജോണി ന്റ, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, കോട്ടയം രമേശ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ, റോണി ജോസ്, ജെസി മാത്യു, ലൈറ്റ് ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. വർഗീസ് തോമസ്, സിബി മാണി കുമാരമംഗലം എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
ഛായാഗ്രഹണം: റോജോ തോമസ്. എഡിറ്റർ: ഡോൺമാക്സ്. സംഗീതം: സ്റ്റീഫൻ ദേവസി. പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ. പ്രൊ കൺട്രോളർ: നന്തു പോതുവാൾ. അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ. ആർട്ട് ഡയറക്ഷൻ: രാജേഷ് കെ സൂര്യ. വസ്ത്രാലങ്കാരം: ബബിഷ കെ. രാജേന്ദ്രൻ. മേക്കപ്പ്: മാളൂസ്. കെപി. സ്റ്റിൽസ്: ജെയിസൺ ഫോട്ടോലാൻഡ്. പ്രൊജക്ട് കോർഡിനേഷൻ: ടീം ലാമാസ്. പിആർഒ: വാഴൂർ ജോസ്, മീഡിയ ഡിസൈൻ: പ്രമേശ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്.