മ​ക​ൻ യാ​ത്ര​യു​ടെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​യ ദി​വ​സം ആ​ഘോ​ഷ​മാ​ക്കാ​ൻ ഒ​ന്നി​ച്ചെ​ത്തി ധ​നു​ഷും ഐ​ശ്വ​ര്യ​യും. ചെ​ന്നൈ​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു യാ​ത്ര.

ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ ധ​നു​ഷ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. മു​ൻ​ഭാ​ര്യ ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

ഇ​രു​വ​രും ഒ​രു​മി​ച്ച് മ​ക​നെ കെ​ട്ടി​പി​ടി​ച്ച് നി​ൽ‌​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ധ​നു​ഷ് ‘പ്രൗ​ഡ് പാ​ര​ന്‍റ്സ് എ​ന്ന അ​ടി​ക്കു​റി​പ്പെ​ടെ പ​ങ്കു​വ​ച്ച​ത്. യാ​ത്ര എ​ന്ന ഹാ​ഷ്ടാ​ഗും ക്യാ​പ്ഷ​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

ചി​ത്രം ര​ജ​നി​കാ​ന്തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ‘എ​ന്‍റെ കൊ​ച്ചു മ​ക​ൻ ആ​ദ്യ​ത്തെ നാ​ഴി​ക​ക​ല്ല് താ​ണ്ടി, അ​ഭി​ന​ന്ദ​ന​ങ്ങ​ൾ യാ​ത്ര ക​ണ്ണാ’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ര​ജ​നി​കാ​ന്ത് ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.