പ്രഭാസ് ചിത്രത്തില്‍നിന്ന് ദീപിക പുറത്ത്?
Saturday, May 24, 2025 2:36 PM IST
അനിമൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന പുതിയ ചിത്രം സ്പിരിറ്റിൽ നിന്നും ദീപിക പാദുക്കോൺ പിൻമാറിയതായി റിപ്പോർട്ടുകൾ. നടിയുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന് തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസം ആറു മണിക്കൂർ മാത്രമാകും ജോലി ചെയ്യുക, ചിത്രത്തിന്റെ ലാഭവിഹിതം നൽകണം, പ്രതിഫലം ഉയർത്തും എന്നീ ഡിമാൻഡുകളാണ് സംവിധായകന് മുന്നിൽ ദീപിക നിരത്തിയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് സന്ദീപ് പറഞ്ഞെന്നുമാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരം നിബന്ധനകൾ തങ്ങൾക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ദീപികയെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ദീപികയ്ക്ക് ലഭിക്കാനിരുന്ന ചിത്രമാണ് സ്പിരിറ്റെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 20 കോടിയാണ് ദീപികയ്ക്ക് ചിത്രത്തില്‍ പ്രതിഫലമായി തീരുമാനിച്ചിരുന്നത്.
എന്നാല്‍, ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ സംവിധായകന് തന്നെ നടിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതിലെ യഥാർഥ വസ്തുതയെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രസവശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ദീപികയുടെ മടങ്ങിവരവ് ചിത്രംകൂടിയായിരുന്നു സ്പിരിറ്റ്. ദീപികയുടെ ഗര്‍ഭകാലം കണക്കിലെടുത്തായിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം നീണ്ടുപോയത്.