മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ക​വി വൈ​ലോ​പ്പി​ള്ളി ശ്രീ​ധ​ര​മേ​നോ​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് മെ​യ് 11. 1911 ന് ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ക​ലൂ​രി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം മ​ല​യാ​ള​ത്തി​ന്‍റെ ഇ​തി​ഹാ​സ​മാ​യി മാ​റി. കു​ടി​യൊ​ഴി​ക്ക​ൽ, മാ​മ്പ​ഴം, സ​ഹ്യ​ന്‍റെ മ​ക​ൻ, ഊ​ഞ്ഞാ​ലി​ൽ, ക​ണ്ണീ​ർ​പ്പാ​ടം, ഓ​ണ​പ്പാ​ട്ടു​കാ​ർ തു​ട​ങ്ങി അ​ന​വ​ധി മാ​സ്റ്റ​ർ​പീ​സു​ക​ൾ മ​ല​യാ​ളി​ക്ക് സ​മ്മാ​നി​ച്ച ക​വി ഇ​ന്നും സാ​ഹി​ത്യ​ന​ഭ​സി​ലെ ശു​ക്ര​ന​ക്ഷ​ത്രം ത​ന്നെ​യാ​ണ്.

മ​ല​യാ​ള​ത്തി​ൽ പു​തി​യ ക​വി​ത​ക​ൾ അ​നേ​കം എ​ഴു​ത​പ്പെ​ടു​ന്ന കാ​ല​ത്തും വൈ​ലോ​പ്പി​ള്ളി​യു​ടെ ക​വി​ത​ക​ൾ വാ​യ​ന​ക്കാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ക​യും പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​കു​ക​യും ചെ​യ്യു​ന്നു.

1958ൽ ​പു​റ​ത്തി​റ​ങ്ങി​യ വൈ​ലോ​പ്പി​ള്ളി​യു​ടെ സ​മാ​ഹാ​ര​മാ​യ ക​ട​ൽ​ക്കാ​ക്ക​ക​ളി​ലെ ശ്ര​ദ്ധേ​മാ​യ ക​വി​ത കൃ​ഷ്ണാ​ഷ്ട​മി ഇ​പ്പോ​ൾ സി​നി​മ​യാ​കു​ന്നു. ആ​ലോ​കം: Range of Vision, മാ​യു​ന്നു, മാ​റി​വ​ര​യു​ന്നു, നി​ശ്വാ​സ​ങ്ങ​ളി​ൽ...(Dust Art Redrawn in Respiration) എ​ന്നീ സ്വ​ത​ന്ത്ര പ​രീ​ക്ഷ​ണ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത ഡോ​ക്ട​ർ അ​ഭി​ലാ​ഷ് ബാ​ബു ആ​ണ്.

കൃ​ഷ്ണാ​ഷ്ട​മി: the book of dry leaves എ​ന്ന പേ​രി​ൽ ക​വി​ത​യു​ടെ ആ​ധു​നി​ക​കാ​ല സി​നി​മാ​റ്റി​ക് വ്യാ​ഖ്യാ​നം ഒ​രു​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്ന ഒ​രു പ​റ്റം ആ​ൾ​ക്കാ​രു​ടെ ജ​യി​ൽ​വാ​സ​വും അ​വി​ടെ സ​ന്തോ​ഷ​വും സ്വൈ​ര്യ​ജീ​വി​ത​വും ക​ണ്ടെ​ത്താ​നു​ള്ള അ​വ​രു​ടെ ശ്ര​മ​ങ്ങ​ളും ഒ​ടു​വി​ൽ അ​വ​രി​ലേ​ക്ക് വ​ന്നെ​ത്തു​ന്ന ദു​ര​ന്ത​വും ആ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.

പ്ര​സി​ദ്ധ സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന സി​നി​മ​യി​ൽ ഓ​ഡി​ഷ​നി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

വൈ​ലോ​പ്പി​ള്ളി​യു​ടെ​യും അ​ഭി​ലാ​ഷ് ബാ​ബു​വി​ന്‍റെ​യും വ​രി​ക​ൾ​ക്ക് ഔ​സേ​പ്പ​ച്ച​ൻ ആ​ണ് ഈ​ണം പ​ക​രു​ന്ന​ത്. പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഔ​സേ​പ്പ​ച്ച​ന്‍റേ​താ​ണ്. ഔ​സേ​പ്പ​ച്ച​ന് പു​റ​മേ പി.​എ​സ്. വി​ദ്യാ​ധ​ര​ൻ, ജ​യ​രാ​ജ് വാ​ര്യ​ർ, ഇ​ന്ദു​ലേ​ഖ വാ​ര്യ​ർ, സ്വ​ർ​ണ, അ​മ​ൽ ആ​ന്‍റ​ണി, ചാ​ർ​ളി ബ​ഹ​റി​ൻ എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

പ​രീ​ക്ഷ​ണ, സ്വ​ത​ന്ത്ര സി​നി​മ​യു​ടെ നി​ർ​മ്മാ​ണ​രീ​തി​ക​ൾ പി​ൻ​തു​ട​രു​ന്ന സി​നി​മ​യു​ടെ ഒ​ൻ​പ​ത് ഷെ​ഡ്യൂ​ളു​ക​ളി​ൽ അ​ഞ്ചെ​ണ്ണം പൂ​ർ​ത്തി​യാ​യി. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടു​കൂ​ടി സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തി​ക്കാ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് സം​വി​ധാ​യ​ക​ൻ ഡോ​ക്ട​ർ അ​ഭി​ലാ​ഷ് ബാ​ബു പ​റ​ഞ്ഞു.

അ​മ്പ​ല​ക്ക​ര ഗ്ലോ​ബ​ൽ ഫി​ലിം​സ് നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം-​ജി​തി​ൻ മാ​ത്യു നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്, സൗ​ണ്ട് ഡി​സൈ​നി​ങ്- അ​നു ജോ​ർ​ജ്, സ​ഹ​സം​വി​ധാ​നം- അ​ഭി​ജി​ത് ചി​ത്ര​കു​മാ​ർ, മ​ഹേ​ഷ് മ​ധു, ഹ​രി​ദാ​സ് ഡി, ​പ്രോ​ജ​ക്ട് ഡി​സൈ​ന​ർ- ഷാ​ജി എ. ​ജോ​ൺ,

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ദി​ലീ​പ് ദാ​സ്,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജ​യേ​ഷ് എ​ൽ.​ആ​ർ., പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- ശ്രീ​ജി​ത് വി​ശ്വ​നാ​ഥ​ൻ, മേ​ക്ക​പ്പ്-​ബി​നു സ​ത്യ​ൻ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ലൈ​വ് സൗ​ണ്ട്- ഋ​ഷി​പ്രി​യ​ൻ, പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.