കാര്യസ്ഥൻ പുസ്തം പ്രകാശനം ചെയ്ത് ആസിഫ് അലി
Monday, May 5, 2025 3:43 PM IST
ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു യൂണിയനിലെ അംഗങ്ങളെ ഒരുമിപ്പിച്ച് പ്രസിദ്ധീകരിക്കുന്ന കാര്യസ്ഥൻ കഥകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ ചലച്ചിത്രതാരം ആസിഫ് അലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റ് എൻ.എം. ബാദുഷയ്ക്ക് നല്കിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഷാജി പട്ടിക്കരയാണ്.
മലയാള സിനിമയിലെ ഫെഫ്കയിലെ 21 സംഘടനകളിൽ ഒന്നായ ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയനിലെ നിർമ്മാണകാര്യദർശികളായ ഷിബു ജി. സുശീലൻ, എൻ.എം.ബാദുഷ, എൽദോ സെൽവരാജ്, സിന്ധു പനക്കൽ, ഷാജി പട്ടിക്കര, ജയേഷ് തമ്പാൻ, ഗോകുലൻ പിലാശ്ശേരി, ശ്യാം തൃപ്പൂണിത്തുറ, ബദറുദ്ദീൻ അടൂർ, സാബു പറവൂർ, ഷാഫി ചെമ്മാട്, കല്ലാർ അനിൽ, സുധൻരാജ്, ഷൈജു ജോസഫ്, തങ്കച്ചൻ മണർകാട്, രാജീവ് കുടപ്പനക്കുന്ന്, ശ്യാം പ്രസാദ്, അസം പുല്ലേപടി, അഷ്റഫ് പഞ്ചാര, ലിജ്യ നടേരി എന്നീ 20 പേർ ചേർന്ന് 24 ചെറുകഥകളാണ് പ്രസിദ്ധീകരിക്കുന്നത്.