ദുൽഖറിനൊപ്പം ഐ ആം ഗെയിമിൽ ആന്റണി വർഗീസും
Friday, May 2, 2025 8:52 AM IST
ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചലച്ചിത്രം ഐ ആം ഗെയിമിൽ ആന്റണി വർഗീസും. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് ദുൽഖർ തന്നൊണ് പോസ്റ്റർ പുറത്തുവിട്ടത്. ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി മലയാളത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്.
കൊത്തയ്ക്ക് ശേഷം മറുഭാഷകളില്‍ വലിയ വിജയങ്ങളുടെ ഭാഗമായിരുന്നെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ എത്തിയിരുന്നില്ല. ഈ കാലയളവില്‍ ലക്കി ഭാസ്കര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുല്‍ഖര്‍ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു.
പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഐ ആം ഗെയിം കൂടാതെ തമിഴില്‍ നിന്ന് കാന്ത എന്ന ചിത്രവും ദുല്‍ഖറിന്റേതായി വരാനുണ്ട്. നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ മലയാളത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.