തമ്മിലടിച്ച് ഫിലിം ചേമ്പറും ഫെഫ്കയും; സജി നന്ത്യാട്ടിനെതിരെ പരാതി നൽകി ബി. ഉണ്ണികൃഷ്ണൻ
Tuesday, April 29, 2025 3:50 PM IST
കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ.
സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്റെ പരാമർശത്തിനെതിരെയാണ് പരാതി.
എന്നാൽ, ബി. ഉണ്ണികൃഷ്ണന് തന്നോട് പഠിക്കുന്ന കാലം മുതലുള്ള വിരോധമാണെന്നും സിഎംഎസ് കോളജിൽ പഠിക്കുന്നകാലത്ത് ബി. ഉണ്ണികൃഷ്ണന്റെ പാനലിനെ താൻ തോൽപ്പിച്ചിരുന്നുവെന്നും അന്ന് മുതലാണ് താൻ ശത്രുവായതെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു.