ശാന്തമീ രാത്രിയുമായി ജയരാജ്; ചിത്രം മേയ് ഒൻപതിന് തിയറ്ററുകളിൽ
Tuesday, April 29, 2025 3:29 PM IST
ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ശാന്തമീ രാത്രിയിൽ. ചിത്രത്തിന്റെ റിലീസംഗ് പ്രഖ്യാപിച്ചു. മേയ് ഒൻപതിന് ചിത്രം തിയറ്ററുകളിലെത്തും.
ആടുജീവിതം എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കെ.ആര്.ഗോകുലാണ് നായകൻ. നടി എസ്തര് അനില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നു.
സിദ്ധാര്‍ഥ് ഭരതന്, കൈലാഷ്, മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 20 വര്‍ഷങ്ങള്‍ക്കു ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.