സാന്ദ്ര തോമസിന്റെ പരാതി; നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി
Tuesday, April 29, 2025 1:06 PM IST
നിര്‍മാതാവ് സാന്ദ്ര തോമസിന്റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ നിര്‍മാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം.
പ്രൊഡ്യുസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബി. രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന് വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
2024 ജൂണിലാണ് സംഭവം നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തില്‍ അപമാനിക്കപ്പെട്ടെന്നായിരുന്നു സാന്ദ്രയുടെ പരാതി. അനീതിക്കെതിരായ വിജയമാണിതെന്നും . സര്‍ക്കാരിനോട് നന്ദിയെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.