ഒരു രാത്രിയിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളുടെ കഥയുമായി "ശേഷം 2016'; ടീസർ ലോഞ്ച് കൊച്ചിയിൽ നടന്നു
Tuesday, April 29, 2025 8:33 AM IST
മറാടിഗുഡ്ഡ എന്റർടൈൻമെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്., വീണ എസ് എന്നിവർ ചേർന്ന് നിർമിച്ചു പ്രശസ്ത കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ സംവിധാനം "ശേഷം 2016 "എന്ന സിനിമയുടെ ടീസർ ലോഞ്ച് കൊച്ചിയിൽ നടന്നു.
നിർമാതാക്കൾക്കൊപ്പം സംവിധായകൻ പ്രദീപ് അരസിക്കരെ, ആനന്ദ് ഏകർഷി, ജോൺ കൈപ്പള്ളി, ഡൈൻ ഡേവിസ്അഭിനേതാക്കളായ സഞ്ജു ശിവറാം, ഋതു മന്ത്ര, ശോഭ വിശ്വനാഥ്, സിജ റോസ് തുടങ്ങിയവർ പങ്കെടുത്തു.
മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡൈൻ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശസ്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ , യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂര് തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നതാണ് ഈ ചിത്രം.
കേരളം കർണാടക അതിർത്തിയിലെ പുഷ്പഗിരി എന്ന ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലും പരിസരത്തുമായി ഒരു രാത്രിയിൽ നടക്കുന്ന കൂട്ട കൊലപാതകങ്ങളും അതിന്റെ അന്വേഷണവും ആണ് ഈ സിനിമ പറയുന്നത്.
മുഴുനീള ക്രൈം ത്രില്ലർ ആയിട്ടാണ് ശേഷം 2016 ഒരുക്കിയിരിക്കുന്നത്. "പോലീസിന് മാത്രം ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല "എന്ന ടാഗ്ലൈനിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസിൽ നിന്നും നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവും ആണ് ഈ സിനിമയുടെ കഥാ തന്തു.
കഥ പ്രദീപ് അരസിക്കരെ, തിരക്കഥ- പ്രദീപ് അരസിക്കരെ, രാഘവേന്ദ്ര മയ്യ, സംഭാഷണം ലിതിൻ ലോഹിതാക്ഷൻ നായർ, പ്രദീപ് അരസിക്കരെ, നിർമാതാക്കൾ മഞ്ജു വാണി വി.എസ്., വീണ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റാണി മഞ്ജുനാഥ്.
പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാർ ആണ് ഛായാഗ്രഹണം.പ്രശസ്ത കന്നഡ സിംഗറും സംഗീതസംവിധായകനും ആയ സംവിധായകനും ആയ പൂര്ണചന്ദ്ര തേജസ്വി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
എഡിറ്റർ അയൂബ് ഖാൻ.സൗണ്ട് ഡിസൈനർ വിനോദ് പി. ശിവറാം, കളറിസ്റ് ജി.എസ്. മുത്തു. വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച് പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, പ്രൊഡക്ഷൻ ഡിസൈനർ രഘു മൈസൂർ, പ്രൊഡക്ഷൻ മാനേജർ ലോകേഷ് ഗൗഡ, മേക്കപ്പ് രാഘവേന്ദ്ര സി.വി. ,കോസ്റ്റ്യും:കുമാർ എം., ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ലിതിൻ ലോഹിതാക്ഷൻ നായർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർറ്റൈന്മെന്റ്സ്.,സ്റ്റിൽസ് ജി.ബി സിദ്ദു, ഡിസൈൻസ് -മാമി ജോ.