എന്നും കടപ്പെട്ടിരിക്കുന്നു, എന്നെന്നും നിന്റേത്; ഭാര്യയ്ക്ക് സ്നേഹചുംബനവുമായി മോഹൻലാൽ
Monday, April 28, 2025 11:47 AM IST
37-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്ക് നെറുകയിൽ ചുംബനം നൽകുന്ന ചിത്രം പങ്കിട്ടാണ് അദ്ദേഹം വിവാഹവാർഷിക ആശംസ പങ്കിട്ടത്.
‘ഹാപ്പി ആനിവേഴ്സറി സുചി, എന്നും കടപ്പാടുണ്ടായിരിക്കും, എന്നെന്നും നിന്റേത്’. ഫോട്ടോയ്ക്ക് അടിക്കുറിപ്പായി മോഹൻലാൽ എഴുതി. ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിപ്പേരാണ് മോഹൻലാലിനും സുചിത്രയ്ക്കും ആശംസകളുമായി എത്തുന്നത്.
തുടരും സിനിമയുടെ വിജയക്കുതിപ്പിനിടയിലാണ് മോഹൻലാലിന്റെ വിവാഹവാർഷികവും എന്നതാണ് മറ്റൊരു പ്രത്യേകത.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പ്രശസ്ത തമിഴ് നടനും നിർമാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. പ്രണവും വിസ്മയയുമാണ് ഇരുവരുടെയും മക്കൾ.