ഹൈബ്രിഡ് കഞ്ചാവ് കേസ്: ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ
Monday, April 28, 2025 8:33 AM IST
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും ഡയറക്ടേഴ്സ് യൂണിയന് സസ്പെന്‍ഡ് ചെയ്തു. ഇരുവർക്കുമെതിരെ നടപടി എടുക്കണമെന്ന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡയറക്ടേഴ്സ് യൂണിയന് അറിയിച്ചു.
നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന് വ്യക്തമാക്കി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും താമസിച്ച ഹോട്ടൽ മുറിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.