കലാലയ സൗഹൃദത്തിന്റെ കഥയുമായി പടക്കളം; ട്രെയിലർ
Tuesday, April 22, 2025 8:48 AM IST
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം.
ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജാ മോഹൻരാജ്, വാഴ ഫെയിം സാഫ്, അരുൺ അജികുമാർ, അരുൺ പ്രദീപ,നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും എത്തുന്നു. വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
തിരക്കഥ - നിതിൻ സി.ബാബു - മനുസ്വരാജ്. സംഗീതം - രാജേഷ് മുരുകേശൻ(പ്രേമം ഫെയിം)ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ് - നിതിൻരാജ് ആരോൾ. പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ.
അസോസിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ, പ്രൊഡക്ഷൻ മാനേജർ - സെന്തിൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. മേയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പിആർഒ-വാഴൂർ ജോസ്.