23-ാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പന്
Monday, April 21, 2025 3:45 PM IST
നടി സാനിയ അയ്യപ്പന്റെ 23-ാം പിറന്നാൾ ആഘോഷമാക്കി സുഹൃത്തുക്കൾ. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എല്ലാ പിറന്നാളും ആഘോഷമാക്കുന്നയാളാണ് സാനിയ.
അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിംഗിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.
പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ്, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. എമ്പുരാനാണ് നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.