അവസരവാദിയാണ് നിങ്ങൾ, യാതൊരു ബഹുമാനവും തോന്നുന്നില്ല; മാലപാർവതിക്കെതിരെ ആഞ്ഞടിച്ച് രഞ്ജിനി
Monday, April 21, 2025 10:59 AM IST
മാല പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. സിനിമയിലുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെ ലളിതവത്ക്കരിച്ചുകൊണ്ടുള്ള മാലാ പാർവതിയുടെ പരാമർശത്തിനെതിരായാണ് രഞ്ജിനി രംഗത്തെത്തിയത്.
‘‘മാലാ പാര്‍വതി, നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. വളരെയേറെ അനുഭവസമ്പത്തുളള സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്. ദുഃഖം തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും തോന്നുന്നില്ല.’’ രഞ്ജിനിയുടെ വാക്കുകൾ.
നടി വിൻസി അലോഷ്യസിന്റെ പരാതിയുടെയും ചർച്ചകളുടെയും പശ്ചാത്തലത്തിൽ മാലാ പാർവതിയുടെ പരാമർശങ്ങൾക്ക് സിനിമാമേഖലയിൽനിന്നുൾപ്പടെ വ്യാപകവിമർശനമാണ് നേരിടുന്നത്.
ലൈംഗികാതിക്രമങ്ങൾ വലിയ വിഷയമായി മനസ്സിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച മാലാ പാർവതി കളിതമാശപോലും മനസിലാകാത്തവരാണ് പലരുമെന്നും പുതിയ അഭിമുഖത്തിൽ നടി പറയുകയുണ്ടായി.
പക്ഷേ വിന്‍സിയുടെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും മാല പാര്‍വതി വ്യക്തമാക്കി.
ഒരു വിഷയം അറിയുന്ന ഉടനെ ടെലിയില്‍ വിളിച്ച് കണക്ട് ചെയ്യുമ്പോള്‍, എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ അത് കാണണമെന്നും അവര്‍ വിവരിച്ചു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരില്‍ അവര്‍ ഒറ്റപെടില്ലെന്നും മാല പാര്‍വതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.