രാജുവേട്ടനെ കണ്ട് സൗഹൃദം പുതുക്കി മേയർ; പൊട്ടിച്ചിരിച്ച് തമാശ പറഞ്ഞു രാജുവും; വീഡിയോ
Saturday, April 19, 2025 9:27 AM IST
നടൻ പൃഥ്വിരാജിനൊപ്പമുള്ള മേയർ ആര്യ രാജേന്ദ്രന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽനിന്നുമുള്ളതാണ് വീഡിയോ. രാജുവേട്ടൻ എന്ന കുറിപ്പ് ചേർത്താണ് ആര്യ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.
മികച്ച നടനുള്ള അവാർഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോൾ ആര്യ പറഞ്ഞ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന പൃഥ്വിരാജിനെ വീഡിയോയിൽ കാണാം. ദീർഘനാളത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്.
മുൻപ് തിരുവനന്തപുരത്തുവച്ചു സംഘടിപ്പിച്ച മറ്റൊരു പരിപാടിയിൽ പൃഥ്വിരാജ് അതിഥിയായി എത്തിയിരുന്നു. അന്ന് ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ വരണം എന്ന് പറഞ്ഞു ക്ഷണിക്കുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
അന്ന് മുതൽ ഈ സൗഹൃദം കാത്തു സൂക്ഷിച്ചിരിക്കുന്നു എന്നതിനുള്ള തെളിവാണ് വീഡിയോ എന്നാണ് പ്രേക്ഷകർ കമന്റുകളായി പറയുന്നത്.