വിൻസി അലോഷ്യസിന്റെ പരാതി; ഷൈൻ ടോം ചാക്കോയെ അമ്മയിൽ നിന്ന് പുറത്താക്കിയേക്കും
Thursday, April 17, 2025 11:41 AM IST
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി താര സംഘടന അമ്മ. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് ഷൈൻ ടോം ആണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.
വിൻസിക്ക് പിന്തുണയുമായി നടി പത്മപ്രിയ, നടൻ വിനു മോഹൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവർ രംഗത്തെത്തി.