എന്റെ മോളേ, പുള്ളിക്കാരൻ തുള്ളിച്ചാടിയങ്ങുപോകും, അവസാനം നിന്റെ കാര്യത്തിൽ പണിയാകും; രേണുവിനോട് രജിത് കുമാർ
Wednesday, April 16, 2025 12:38 PM IST
അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ രേണുവിനെ ഉപദേശിക്കുന്ന രജിത് കുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ചെയ്ഞ്ച് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ വച്ചായിരുന്നു രേണുവിന് രജിത്തിന്റെ വക ഉപദേശമെത്തിയത്.
""എന്റെ മോളേ, ഒരു കാര്യം ഞാൻ പറയാം. പുള്ളിക്കാരൻ (ദാസേട്ടൻ കോഴിക്കോട്) തുള്ളിച്ചാടി തുള്ളിച്ചാടി അങ്ങ് പോകും. അവസാനം നിന്റെ കാര്യത്തിൽ ഭാവിയിൽ പണിയാകും. മനസിലായോ? നീ സൂക്ഷിക്കണം'' എന്ന് രജിത് കുമാർ പറയുന്നതും വീഡിയോയിൽ കേൾക്കാം.
കൊല്ലം സുധിക്കൊപ്പം താൻ സ്റ്റാർ മാജിക്കിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യത്തിന്റെ പുറത്താണ് ഇതൊക്കെ പറയുന്നതെന്നും വിരോധമൊന്നും തോന്നരുതെന്നും രജിത് കുമാർ പറയുന്നുണ്ട്. രജിത് കുമാറിന്റെ വാക്കുകള്‍ ചിരിച്ചുകൊണ്ട് കേള്‍ക്കുന്ന രേണുവിനേയും വീഡിയോയില്‍ കാണാനാകും. ദാസേട്ടൻ കോഴിക്കോടും ഒപ്പമുണ്ടായിരുന്നു.
അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിക്കൊപ്പം രേണു പങ്കുവച്ച വീഡിയോ ചർച്ചകൾക്കിടവെച്ചിരുന്നു. തുടർന്നാണ് രജിത് കുമാറിന്റെ ഉപദേശം. ദാസേട്ടൻ കോഴിക്കോടിനൊപ്പമാണ് രേണു പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്.