ന​ടി നി​മി​ഷ സ​ജ​യ​ന് കൊ​ച്ചി​യി​ൽ പു​തി​യ വീ​ട്. ജ​ന​നി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ വി​ഷു ദി​ന​ത്തി​ൽ ന​ട​ന്നു. മും​ബൈ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന നി​മി​ഷ​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു കൊ​ച്ചി​യി​ലെ വീ​ട്. ഈ ​സ്വ​പ്ന​മാ​ണ് ഒ​ടു​വി​ൽ സാ​ക്ഷാ​ത്ക​രി​ച്ച​ത്.

പു​തി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​നം ആ​ഘോ​ഷ​മാ​ക്കാ​ൻ സി​നി​മ സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യി​രു​ന്നു. അ​നു സി​ത്താ​ര, ഗ​ണ​പ​തി, ചി​ദം​ബ​രം, ഷാ​ഹി ക​ബീ​ർ, ശ്രീ​ജി​ത്ത്, കാ​ർ​ത്തി​ക് തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യി എ​ത്തി. മ​ന്ത്രി പി. ​രാ​ജീ​വും ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നെ​ത്തി​യ​ത്.



ച​ട​ങ്ങി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ നി​മി​ഷ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ചു. മെ​റൂ​ണ്‍ നി​റ​ത്തി​ലു​ള്ള സാ​രി​യി​ല്‍ അ​തി​സു​ന്ദ​രി​യാ​യ നി​മി​ഷ​യെ ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണാം.





നീ​ല​യും മെ​റൂ​ണും നി​റ​ങ്ങ​ള്‍ ചേ​ര്‍​ന്ന സ​ല്‍​വാ​റാ​യി​രു​ന്നു അ​നു സി​താ​ര​യു​ടെ ഔ​ട്ട്ഫി​റ്റ്. പു​തി​യ വീ​ട്ടി​ല്‍ നി​ന്നെ​ടു​ത്ത നി​മി​ഷ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഗ​ണ​പ​തി​യും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.





മും​ബൈ മ​ല​യാ​ളി​യാ​യ നി​മി​ഷ ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം മും​ബൈ​യി​ലാ​യി​രു​ന്നു. കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ സ​ജ​യ​ൻ നാ​യ​രാ​ണ് നി​മി​ഷ​യു​ടെ പി​താ​വ്.





ഈ ​ജ​നു​വ​രി​യി​ൽ അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. താ​നെ ജി​ല്ല​യി​ലെ അം​ബ​ര്‍​നാ​ഥ് വെ​സ്റ്റി​ല്‍ ഗാം​വ്ദേ​വി റോ​ഡി​ല്‍ ന്യൂ​കോ​ള​നി​യി​ലു​ള്ള ക്ലാ​സി​ക് അ​പ്പാ​ര്‍​ട്ടു​മെ​ന്റി​ലാ​ണ് നി​മി​ഷ​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്. ബി​ന്ദു സ​ജ​യ​ൻ ആ​ണ് അ​മ്മ, നീ​തു സ​ജ​യ​ൻ എ​ന്നൊ​രു സ​ഹോ​ദ​രി കൂ​ടി നി​മി​ഷ​യ്ക്കു​ണ്ട്.