ബോളിവുഡ് നടൻ സല്മാൻ ഖാന് വീണ്ടും വധഭീഷണി
Monday, April 14, 2025 2:34 PM IST
ബോളിവുഡ് നടൻ സല്മാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ വോർലിയിലെ ഗതാഗത വകുപ്പിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണിസന്ദേശം എത്തിയത്.
വീട്ടില്‍ കയറി സല്‍മാനെ കൊലപ്പെടുത്തുമെന്നും കാർ ബോംബ് വച്ച് തകർക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തിൽ വോർലി പോലീസ് അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ആധികാരികത സംബന്ധിച്ചുമാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തുന്നത്. നേരത്തെയും സല്മാന് നേരെ വധഭീഷണി വന്നിരുന്നു.
മുൻപ് മുംബൈ പോലീസിന്റെ നമ്പറിലേക്കോ അല്ലെങ്കില്‍ ഇമെയിലേക്കോ ആയിരുന്നു സന്ദേശങ്ങൾ എത്തിയിരുന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.