ഹൃദു ഹാറൂൺ നായകനാകുന്ന മേനേ പ്യാർ കിയ; ഫസ്റ്റ്ലുക്ക്
Monday, April 14, 2025 12:20 PM IST
മന്ദാകിനി എന്ന കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന മേനേ പ്യാർ കിയ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി.
ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, ജഗദീഷ്, മുസ്തഫ, ജേറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറ ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് മേനേ പ്യാർ കിയ. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികയും ആസൈ കൂടൈ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെയും ഏറേ ശ്രദ്ധേയയായ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി, ബോക്സർ ദീന, ജനാർദ്ദനൻ, ജീവിത റെക്സ്, ബിബിൻ പെരുമ്പിള്ളി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന
മേനേ പ്യാർ കിയ. ഒരു റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമാണ്. ഡോൺപോൾ പി.ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം-അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ,പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംഗ്സൺ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ, ഡിഐ- ബിലാൽ റഷീദ്, അസോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി,
സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ, പിആർഒ- എ.എസ്. ദിനേശ്, ശബരി.