നസ്ലിനെ ഇടിച്ചിടാൻ കല്യാണിയുടെ മാർഷ്യൽ ആർട്സ്
Saturday, April 12, 2025 3:38 PM IST
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ. കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിംഗ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളും കാണാം.
ഒരു പാര്‍ട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേര്‍ഷന്‍ എന്നാണ് ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്. മഞ്ജു വാര്യരും, ടൊവീനോ തോമസും, കനിഹയും, രജിഷ വിജയനും അടക്കം നിരവധി താരങ്ങളാണ് ഫോട്ടോയ്ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നസ്ലിനാണ് നായകൻ.
ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല.