പിള്ളേർ അടിച്ചുകേറി മക്കളേ; ജിംഖാന ആദ്യദിനം ബോക്സ്ഓഫിസിൽ നിന്നും വാരിയത്
Friday, April 11, 2025 3:08 PM IST
നസ്ലിൻ, ഗണപതി, ലുക്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ‘ആലപ്പുഴ ജിംഖാന’യ്ക്ക് മികച്ച പ്രതികരണം. ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്.
2.70 കോടി രൂപയാണ് ആദ്യദിനം കേരള ബോക്സ് ഓഫിസിൽ നിന്നും ചിത്രം നേടിയത്. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് സിനിമയ്ക്കുള്ളത്.
ഖാലിദ് റഹ്മാൻ സംവിധാന മികവ് ആവര്‍ത്തിച്ചുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. സ്പോര്‍ട്സ് കോമഡിയോട് സിനിമ നീതി പുലര്‍ത്തിയെന്നും വിലയിരുത്തലുണ്ട്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമാണിത്.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.