ജയിലർ 2 ഷൂട്ടിംഗിനായി രജനികാന്ത് കേരളത്തില്‍; ലൊക്കേഷൻ അട്ടപ്പാടി
Friday, April 11, 2025 10:55 AM IST
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് രജനി എത്തിയത്.
ഷോളയൂർ ഗോഞ്ചിയൂർ, ആനകട്ടി എന്നിവിടങ്ങളാണ് ലൊക്കേഷൻ. ഏകദേശം ഇരുപത് ദിവസത്തോളം അദ്ദേഹം കേരളത്തിലുണ്ടാകും.
ഈ ജനുവരി 14നാണ് ജയിലർ 2വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. മാർച്ചിൽ ആദ്യ ഘട്ട ചിത്രീകരണം തുടങ്ങിയിരുന്നു. അനിരുദ്ധ് രവിചന്ദർ തന്നെയാണ് സംഗീതം നിർവഹിക്കുന്നത്.
ജയിലറിലെ താരങ്ങൾക്കൊപ്പം പുതിയ കുറച്ച് ആളുകളും ഇത്തവണ എത്തുന്നുണ്ട്. മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.