തിയറ്ററിൽ എന്റെ സീനിന് നിറഞ്ഞ കൈയടി, ബസൂക്കയിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്; ആറാട്ടണ്ണൻ പറയുന്നു
Friday, April 11, 2025 9:40 AM IST
മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’യിൽ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ആറാട്ട് അണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തന്റെ സീന്‍ വന്നപ്പോള്‍ എല്ലാവരും കൈയടിച്ചെന്നും ഇടയ്ക്ക് വച്ച് സിനിമയിൽ നിന്നും സിനിമയിൽ നിന്നും പിൻവാങ്ങിയിരുന്നുവെന്നും ഒരു പ്രതിഫലം പോലും മേടിച്ചിട്ടില്ലെന്നും സന്തോഷ് വർക്കി പറയുന്നു.
‘‘ബാഡ് ബോയ്സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ‘ബസൂക്ക’. എന്നെ മാറ്റി അവസാനം പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു. ഈ സീൻ ഉണ്ടാകില്ലെന്നാണ് വിചാരിച്ചത്. കാരണം ഇടയ്ക്ക് വച്ച് പിൻവാങ്ങിയിരുന്നു. ഞാൻ ചെയ്തതും മണ്ടത്തരമാണ്. എനിക്ക് ഡ്രസ് മാറാൻ സ്ഥലം കിട്ടാത്തതുകൊണ്ട് പിൻവാങ്ങിപ്പോയതാണ്.
പക്ഷേ വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പവും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. തിയറ്ററിൽ എന്റെ മുഖം കണ്ട് എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്ന് മനസിലായി.
അഭിനയത്തിലേക്ക് സജീവമാകണമെന്നില്ല. ഇതെന്റെ പോപ്പുലാരിറ്റി കൊണ്ട് അഭിനയിച്ചതാണ്. ഒരു പ്രതിഫലം പോലും സിനിമയിൽ മേടിച്ചിട്ടില്ല. പ്രൊഡക്ഷൻ കൺട്രോളര് വഴിയാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. നല്ലൊരു ടീം ആണ് ബസൂക്കയുടേത്.’’ആറാട്ട് അണ്ണന് പറഞ്ഞു.
അതേസമയം ബസൂക്ക പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ചിത്രത്തിൽ മമ്മൂട്ടിയുടെ അഴിഞ്ഞാട്ടമായിരുന്നുവെന്നും അവസാന 20 മിനിറ്റ് മാസ്മരിക പ്രകടനമായിരുന്നുവെന്നും ആരാധകപക്ഷം പറയുന്നു.