വാ​ഹ​ന​ത്തി​ന് ഇ​ഷ്ട​ന​മ്പ​ർ സ്വ​ന്ത​മാ​ക്കാ​നാ​യി ലേ​ലം വി​ളി​ക്കു​ന്ന​ത് സ്ഥി​ര​കാ​ഴ്ച​യാ​ണ്. ഇ​പ്പോ​ഴി​താ ഇ​ഷ്ട ന​മ്പ​റി​നാ​യി എ​റ​ണാ​കു​ളം ആ​ർ​ടി ഓ​ഫീ​സി​ൽ സി​നി​മാ താ​ര​ങ്ങ​ളു​ടെ വാ​ശി​യേ​റി​യ മ​ത്സ​രം ത​ന്നെ​യാ​ണ് ന​ട​ന്ന​ത്.

ന​ട​ൻ​മാ​രാ​യ കു​ഞ്ചാ​ക്കോ ബോ​ബ​നും നി​വി​ൻ പോ​ളി​യു​മാ​ണ് ത​ങ്ങ​ളു​ടെ പു​തി​യ ആ​ഢം​ബ​ര കാ​റു​ക​ൾ​ക്ക് ഇ​ഷ്ട ന​മ്പ​ർ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​ടി ഓ​ഫീ​സി​നെ സ​മീ​പി​ച്ച​ത്. കെ​എ​ൽ 07 ഡി​ജി 0459 ന​മ്പ​റി​നാ​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നെ​ത്തി​യ​ത്. കെ​എ​ൽ 07 ഡി​ജി 0011 ന​മ്പ​റി​നാ​യി നി​വി​നും അ​പേ​ക്ഷി​ച്ചു.

0459 ന​മ്പ​ർ ഫാ​ൻ​സി ന​മ്പ​ർ അ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റാ​വ​ശ്യ​ക്കാ​ർ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് ആ​ർ​ടി ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തി​യി​രു​ന്ന​തെ​ങ്കി​ലും ഈ ​ന​മ്പ​റി​ന് വേ​റെ അ​പേ​ക്ഷ​ക​ർ എ​ത്തി​യ​തോ​ടെ ന​മ്പ​ർ ലേ​ല​ത്തി​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന ലേ​ല​ത്തി​ൽ 20,000 രൂ​പ വി​ളി​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ത​ന്നെ ന​മ്പ​ർ സ്വ​ന്ത​മാ​ക്കി.

അ​തേ​സ​മ​യം നി​വി​ൻ പോ​ളി​യു​ടേ​ത് ഫാ​ൻ​സി ന​മ്പ​ർ ആ​യ​തി​നാ​ൽ വാ​ശി​യേ​റി​യ ലേ​ലം വി​ളി​യാ​ണ് ന​ട​ന്ന​ത്. ഒ​ടു​വി​ൽ സ്വ​കാ​ര്യ ക​മ്പ​നി 2.95 ല​ക്ഷം രൂ​പ​യ്ക്ക് ന​മ്പ​ർ സ്വ​ന്ത​മാ​ക്കി. നി​വി​ൻ 2.34 ല​ക്ഷം രൂ​പ വ​രെ വി​ളി​ച്ച് പി​ന്മാ​റു​ക​യാ​യി​രു​ന്നു. ക​ഴി‍​ഞ്ഞ ദി​വ​സം കെ​എ​ൽ 07 ഡി​ജി 0007, 46.24 ല​ക്ഷം രൂ​പ​യ്ക്കും കെ​എ​ൽ 07 ഡി​ജി 0001, 25.52 ല​ക്ഷം രൂ​പ​യ്ക്കും ലേ​ല​ത്തി​ൽ പോ​യി​രു​ന്നു.