മോഹൻലാലെന്ന അതിശയിപ്പിച്ചെന്ന് ബൃന്ദ മാസ്റ്റർ; പ്രതികരിച്ച് ഖുഷ്ബു സുന്ദർ
Thursday, April 10, 2025 3:47 PM IST
മോഹൻലാലിനൊപ്പം ‘തുടരും’ എന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ.
ഒരു പുതുമുഖത്തിന്റെ ആത്മസമർപ്പണത്തോടെയും ആവേശത്തോടെയുമാണ് മോഹൻലാൽ സിനിമയെ സമീപിക്കുന്നതെന്നും അത് തന്നെ അതിശയിപ്പിച്ചുവെന്നും ബൃന്ദ കുറിച്ചു.
"‘ഇതിഹാസവും പരിപൂർണനുമായ അഭിനേതാവ്. ഏറ്റവും എളിമ നിറഞ്ഞ, മധുരമുള്ള, സ്നേഹനിധിയായ, കരുതലുള്ള, കഠിനാധ്വാനികളിൽ ഒരാളായ മോഹൻലാൽ സാറിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്.
ഒരു പുതുമുഖത്തിന്റെ അർപ്പണബോധത്തോടെയും ആവേശത്തോടെയും അദ്ദേഹം തന്റെ ജോലിയെ സമീപിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി. ജോലിയെ ആരാധനയായി കാണാനും അതിൽ എപ്പോഴും ഉറച്ചുനിൽക്കാനും എളിമയുള്ളവരായിരിക്കാനും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാനുമൊക്കെ അദ്ദേഹം പഠിപ്പിക്കുന്നു.'' ബൃന്ദ കുറിച്ചു.
ബൃന്ദയുടെ പോസ്റ്റിന് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ കമന്റിടുകയും ചെയ്തു. ‘ലാലേട്ടൻ’ എന്നെഴുതി ഹാർട്ട് ഇമോജികൾ ആണ് ഖുഷ്ബു പങ്കുവച്ചത്.