പീഡനം ഒരു യാഥാർഥ്യമാണ്; ചർച്ചയായി സുപ്രിയയുടെ വാക്കുകൾ
Thursday, April 10, 2025 2:49 PM IST
ഇന്ത്യയിലെ പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പീഡനം നേരിടുന്നുണ്ടെന്ന കുറിപ്പ് പങ്കുവച്ച് നിർമാതാവ് സുപ്രിയ മേനോൻ. ഇന്ത്യയിൽ 58% പെൺകുട്ടികളും ഓൺലൈൻ ആയി പീഡനം നേരിടുന്നുണ്ടെന്നാണ് ഒരു പഠന റിപ്പോർട്ട് പങ്കുവച്ച് സുപ്രിയ കുറിച്ചത്.
സമൂഹ മാധ്യമ വിചാരണയ്ക്ക് ശേഷം പലരും അത്തരം പ്ലാറ്റ്ഫോമുകളിൽ നിശബ്ദരാവുകയാണ് ചെയ്യാറുള്ളതെന്നും എന്നും സുപ്രിയ പറയുന്നു.
‘എമ്പുരാൻ’ സിനിമയുടെ റിലീസിനു ശേഷം കടുത്ത സൈബറാക്രമണവും വിമർശനവും സുപ്രിയ നേരിട്ടിരുന്നു. ഇത്തരം വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിക്കുന്ന സുപ്രിയയുടെ പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
ഇന്ത്യയിലെ 58% പെൺകുട്ടികളും ഓൺലൈൻ പീഡനം നേരിടുന്നുണ്ട്. 50% പെൺകുട്ടികൾ പറയുന്നത് പൊതു ഇടങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള പീഡനം നേരിടുന്നുണ്ടെന്നാണ്. സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള ആക്രമണം നേരിട്ടതിനു ശേഷം മൂന്നിലൊന്നു പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായ നിശ്ശബ്ദരാവുകയോ ചെയ്യാറുണ്ട്. ഇതായിരുന്നു പോസ്റ്റിലെ വരികൾ. "പീഡനം യാഥാർഥ്യമാണ് എന്നാണ് സുപ്രിയ കുറിച്ചത്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം പൃഥ്വിരാജിന്റെ കുടുംബം സമാനതകളില്ലാത്ത ആക്രമണമാണ് സോഷ്യൽ മീഡിയ വഴി നേരിട്ടത്. വിവാദങ്ങൾക്കിടയിൽ പൃഥ്വിരാജിനു പിന്തുണയുമായി സുപ്രിയ മേനോൻ എത്തിയിരുന്നു.
പൃഥ്വിരാജ് ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നും സുപ്രിയ കുറിച്ചിരുന്നു. എന്നാൽ സുപ്രിയ മേനോനും പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും എതിരെ ചില സംഘപരിവാർ നേതാക്കൾ അടക്കം വിദ്വേഷ പരാമർശങ്ങൾ നടത്തി.