ഷൈൻ ടോം ചാക്കോയുടെ ഏഞ്ചൽ നമ്പർ 16; ടൈറ്റിൽ പുറത്തുവിട്ട് ദുൽഖർ സൽമാൻ
Thursday, April 10, 2025 12:06 PM IST
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു. ഏഞ്ചൽ നമ്പർ 16 എന്നാണ് ചിത്രത്തിന്റെ പേര്.
സോജൻ ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം എ ട്രൂ സ്റ്റോറി വിത്ത് എ മിത്ത് എന്ന ടാഗ് ലൈനോടെയാണ് എത്തുന്നത്. സി.പി. ചാക്കോ കൊല്ലേഗൽ പ്രദ്യുമ്ന നിർമ്മാണം വഹിക്കുന്ന ചിത്രം ആകർഷൻ എന്റർടൈൻമെന്റ്, ചാക്കോസ് എന്റർടൈൻമെന്റ് എന്നീ ബാനറിലാണ് നിർമ്മിക്കുന്നത്. ഡി.ആർ. ദിഷാലാണ് സഹനിർമ്മാതാവ്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഥാപശ്ചാത്തലത്തിന്റെ സൂചനയൊന്നും നൽകുന്നില്ലെങ്കിലും ചിത്രം വ്യത്യസ്തമായ ദൃഷ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ടാഗ് ലൈനിൽ നിന്ന് വ്യക്തമാണ്.
സന്തോഷ് തുണ്ടിയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്യാം ശശീധരനാണ് കൈകാര്യം ചെയ്യുന്നത്. ബി.കെ. ഹരിനാരായണൻ, മനോജ് യാദവ് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു.
ആക്ഷൻ: പി.സി. പ്രഭു, കോറിയോഗ്രഫി: വിഷ്ണു ദേവ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കാവനാട്ട്, എക്സിക്യൂട്ടീവ്: നസീർ കരിന്തൂർ, ആർട്ട്: അരുൺ ജോക്സ്, കോസ്റ്റ്യൂം: കുമാർ എടപ്പാൾ, മേക്കപ്പ്: മനു മോഹൻ, പിആർഒ: വാഴൂർ ജോസ്, ഡിഐ: ലിജു പ്രഭാകരൻ, സൗണ്ട് ഡിസൈൻ: അഭിറാം, ആർആർ: സുമേഷ് കെ.എ., പബ്ലിസിറ്റി ഡിസൈൻ: അനീഷ് എച്ച്. പിള്ളൈ.