വൈലോപ്പിള്ളിക്കവിത സിനിമയാകുന്നു; കൃഷ്ണാഷ്ടമി ആദ്യ ഷെഡ്യൂൾ പൂർത്തിയായി
Thursday, April 10, 2025 11:39 AM IST
ആലോകം-Ranges of Vision, മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ (Dust Art Redrawn in Respiration) എന്നീ സ്വതന്ത്ര പരീക്ഷണ ചിത്രങ്ങൾക്ക് ശേഷം ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന കൃഷ്ണാഷ്ടമി: the book of dry leaves എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി.
ഒൻപത് ചെറിയ ഷെഡ്യൂളുകളിലായിട്ടാണ് ചിത്രീകരണം പൂർണമാകുന്നത്. പൂർണ്ണമായും ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മിക്കുന്ന ഈ സിനിമ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ സിനിമാറ്റിക് വ്യാഖ്യാനമാണ്. ജിയോ ബേബിയെ പ്രധാന കഥാപാത്രമാക്കിയാണ് ഒരുക്കുന്നത്.
വൈലോപ്പിള്ളി ശ്രീധരമേനോൻ, അഭിലാഷ് ബാബു എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ജിയോ ബേബിയെ കൂടാതെ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുതുമുഖ നടീനടന്മാരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
വിഖ്യാത ബ്രിട്ടീഷ് കവി റോബർട്ട് ബ്രൗണിംഗിന്റെ അഞ്ച് ഡ്രമാറ്റിക് മോണൊലോഗുകളെ സിനിമക്കുള്ളിലെ സിനിമയായി അവതരിപ്പിച്ച അഭിലാഷ് ബാബുവിന്റെ ആദ്യ സിനിമയായ ആലോകം: Rangs of Vision (2023) വിദേശങ്ങളിലുൾപ്പെടെ ഫിലിം സൊസൈറ്റികളിലും യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും മീഡിയ സാഹിത്യ ഡിപ്പാർട്ട്മെന്റുകളിലും പ്രദർശിപ്പിച്ചുവരുന്നു.
2024ൽ പുറത്തിറങ്ങിയ മോക്യുമെന്ററി സിനിമ മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...(Dust Art Redrawn in Respiration) 29-ാമത് IFFK യിൽ പ്രീമിയർ ചെയ്തിരുന്നു.
ഒറ്റപ്പാലം ഡയലോഗ് ഫിലിം ഫെസ്റ്റിവൽ, കേരള യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും മലയാളസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുന്ന കൃഷ്ണാഷ്ടമി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിതിൻ മാത്യു നിർവഹിക്കുന്നു.
എഡിറ്റ് സൗണ്ട്-അനു ജോർജ്, പ്രൊഡക്ഷൻ ഡിസൈൻ-ഡിലീപ് ദാസ്, പ്രൊജക്ട് ഡിസൈൻ-ഷാജി എ. ജോൺ, പ്രൊഡക്ഷൻ കൺട്രോളർ-ജയേഷ് എൽ.ആർ., പി.ആർ.ഒ-എ.എസ്. ദിനേശ്.