എല്ലാരുമേ നമ്മ ആളുകള്‍, ജയ് ബാലയ്യ; തെന്നിന്ത്യൻ ആരാധകരെ കൈയിലെടുത്ത് നസ്ലിൻ
Thursday, April 10, 2025 10:08 AM IST
ആലപ്പുഴ ജിംഖാന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തമിഴ്നാട്ടില്‍ എത്തിയ നടന് നസ്ലിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. ചെന്നൈയിലെ എസ്ആര്‍എം കോളജിലാണ് താരങ്ങൾ അതിഥികളായി എത്തിയത്.
സ്റ്റേജില്‍ സംസാരിക്കുന്നതിനിടെ തമിഴ് പ്രേക്ഷകർക്കൊപ്പം തെലുങ്ക് ആരാധകരെയും താരം കൈയിലെടുത്തു.‘‘തെലുങ്ക് ആളുകള്‍ ഇവിടെ ഉണ്ടോ? എല്ലാരുമേ നമ്മ ആളുകള്‍ താന്‍, ജയ് ബാലയ്യ’’ എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. നസ്ലിന്റ മറുപടിയില്‍ ആവേശത്തിലാകുന്ന വിദ്യാർഥികളെയും വീഡിയോയില്‍ കാണാം.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രം ഒരു മുഴുനീള എന്റർടെയ്നർ തന്നെയാകും. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലിൻ എത്തുന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.