രാം ചരണിന്റെ ‘പെഡ്ഡി’; ടീസർ
Tuesday, April 8, 2025 3:02 PM IST
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം പെഡ്ഡി ടീസർ എത്തി. ജാന്‍വി കപൂര്‍ നായികയായെത്തുന്ന പെഡ്ഡി രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം.
ബുചി ബാബു സനയാണ് സംവിധാനം. പരുക്കൻ ഗെറ്റപ്പിലാണ് രാം ചരൺ പ്രത്യക്ഷപ്പെടുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.
ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന് ആണ് ബുചി ബാബു സന. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. എ.ആർ. റഹ്മാൻ ആണ് സംഗീതം. ആർ. രത്നവേലു ഛായാഗ്രഹണം.