എമ്പുരാൻ വെറും എമ്പോക്കിത്തരം; പകുതിയിൽ ഇറങ്ങിപ്പോരാൻ തോന്നി: ആർ. ശ്രീലേഖ
Tuesday, April 8, 2025 11:40 AM IST
സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണ് എമ്പുരാനെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ.‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
ഈ അടുത്ത കാലത്തിറങ്ങിയ സിനിമ എമ്പുരാൻ ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച സിനിമയാണ്. ഞാൻ എമ്പുരാൻ കണ്ടു, കാണാതെ ഒരു നിരൂപണം സാധ്യമല്ലല്ലോ. കാണണ്ട എന്ന് കരുതിയിരുന്നതാണ്, കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലൂടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു.
ഇവിടെ ‘മാർക്കോ’ എന്ന സിനിമ ഇറങ്ങിയപ്പോൾ ആളുകൾ എല്ലാരും ഏറ്റവും കൂടുതൽ പ്രതിഷേധം പറഞ്ഞിരുന്നത് അതിന്റെ വയലൻസ് ആയിരുന്നു. എന്നാൽ ഏകദേശം അതുപോലെയൊക്കെയുള്ള വയലൻസ് ഈ സിനിമയിലും ഉടനീളമുണ്ട്.
എന്നിട്ടും ഇതിനെക്കുറിച്ച് ആളുകൾ ആരും കാര്യമായിട്ട് പറയുന്നത് കേട്ടില്ല. ‘ലൂസിഫർ’ കുറച്ചു നല്ല സിനിമ ആയിരുന്നതുകൊണ്ടും അതിൽ മോഹൻലാലിനെ എനിക്ക് ഇഷ്ടമായതുകൊണ്ടും പൃഥ്വിരാജിനെ പൊതുവേ ഒരു നല്ല നടനായിട്ട് ഞാൻ കണക്കാക്കുന്നത് കൊണ്ടും ഒക്കെയാണ് ഈ സിനിമ പോയി കാണാമെന്ന് വിചാരിച്ചത്.
കുട്ടികളുടെ അക്രമ സ്വഭാവം സിനിമയിൽ നിന്ന് ഇൻഫ്ലുവൻസ്ഡ് ആയി, വരുന്നതല്ല അവരുടെ വീട്ടിലും സമൂഹത്തിലും ഒക്കെ കാണുന്ന ചില കാര്യങ്ങൾ അവരുടെ മനസിൽ ആഴത്തിൽ ചെറിയ പ്രായം തൊട്ട് പതിഞ്ഞ് ഉള്ളിൽ ഉറങ്ങി കിടക്കുന്ന അതുപോലെയുള്ള വികാരങ്ങൾ കൃത്യസമയത്ത് പുറത്തുവരുന്നതാണെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.
പക്ഷേ തീർച്ചയായും സിനിമയിലൂടെ ഇത്തരം വയലൻസിനെ മഹത്വവൽക്കരിക്കുമ്പോൾ ചിലരുടെ ഇടയിലെങ്കിലും ഒരു ചെറിയ ഇൻഫ്ലുവൻസും ഒക്കെ വരാം. ഏതൊരു സാഹിത്യസൃഷ്ടിയും സിനിമയും സമൂഹത്തിന് ഒരു നല്ല മെസേജ് കൊടുക്കേണ്ടതായിരിക്കണം.
പക്ഷേ കുറച്ചു നാളുകളായി സിനിമയിലെ നായകന്മാര് ഏറ്റവും വലിയ വില്ലന്മാരും ഏറ്റവും വലിയ കൊലയാളികളും അധോലോക നായകന്മാരും ഒക്കെ ആയിട്ട് അതിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ സിനിമ എടുക്കുമ്പോൾ അത് കാണുന്ന എനിക്ക് കുറച്ചൊക്കെ വിഷമം തോന്നിയിട്ടുണ്ട്.
ഒരു പോലീസ് ഓഫിസർ ആയി ജോലി ചെയ്തിട്ടുള്ളതുകൊണ്ടായിരിക്കും എനിക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള ഒരു നായക നടന്മാരിൽ ഒരാളായിരുന്നു മോഹൻലാൽ.
ആയിരുന്നു എന്ന് ഞാൻ പറയുന്നതിന്റെ കാരണം എമ്പുരാൻ കൊണ്ട് മാത്രമല്ല അതിനു മുമ്പ് ഇറങ്ങിയിട്ടുള്ള പല സിനിമകളും വലിയ വലിയ നിരാശയാണ് എനിക്ക് നൽകിയിട്ടുള്ളത്. ‘എമ്പുരാൻ’ ഇന്റർനാഷനൽ ലെവൽ ഉള്ള ഒരു സിനിമയാണ് 180–200 കോടി രൂപ ചെലവാക്കിയ മലയാളം സിനിമ, നല്ല കാസ്റ്റിംഗ്.
പിന്നെ ‘ലൂസിഫർ’ എന്നുള്ള സിനിമ കണ്ടപ്പോൾ എനിക്ക് വലുതായിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും വീണ്ടും ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ ഒന്നും കൂടെ കണ്ടപ്പോൾ അതിനകത്തെ ചില കാര്യങ്ങൾ കൊള്ളാമെന്ന് തോന്നി. പൊളിറ്റിക്സ് ആണ് പ്രധാനമായും, അതുപോലെ മോഹൻലാൽ ഒരു അധോലോക നായകൻ എന്ന് ആദ്യം തൊട്ടേ പറയുന്നുണ്ട്.
ആദ്യത്തെ സീൻ തന്നെ അബ്രാം ഖുറേഷി എന്നുള്ള ഒരു വാക്കിലാണ് തുടങ്ങുന്നത് അപ്പോ അത് ആരാണെന്ന് നമുക്ഒരു ഐഡിയ കിട്ടും. അവസാനം അത് പറയുമ്പോഴും അത് ഉറപ്പിക്കുന്ന രീതിയിലാണ്.
ഇപ്പോഴത്തെ പൊളിറ്റിക്സ് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തുറന്നു കാട്ടിയിരുന്ന ഒരു സിനിമയായിരുന്നു ലൂസിഫർ. കുറെ ക്ലീഷേ ഉണ്ടെങ്കിൽ പോലും ഐയുഎഫ് പാർട്ടിയും ആർഎംപി പാർട്ടി എന്ന് പറഞ്ഞ പാർട്ടിയുടെ നേതാവിനെയും ഒക്കെ കാണിക്കുന്നുണ്ട്.
മേടയിൽ രാജൻ എന്ന് പറയുന്ന ഒരു വ്യക്തിയെ ആർഎംപി പാർട്ടിയുടെ നേതാവായും അതുപോലെ ഐയുഎഫ് പാർട്ടിയുടെ നേതാവായി സായികുമാർ ചെയ്യുന്ന ഒരു ക്യാരക്ടറിനെയും കാണിക്കുന്നുണ്ട്.
ഐയുഎഫ് പാർട്ടിക്ക് ഫൈനാൻസ് ചെയ്യുന്നത് ഏറ്റവും കൂടുതൽ കാശ് കൊടുക്കുന്നതും മണപ്പാട്ടിൽ എന്ന് പറയുന്ന ഗോൾഡ് കമ്പനിക്കാരാണ്. ചാണ്ടി എന്നാണ് പറയുന്നതെങ്കിൽ പോലും ചാണ്ടിയുടെ പുറകെ നിൽക്കുന്ന ആള് സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ ചെയ്യുന്ന ക്യാരക്ടർ ആണ്. അയാൾ ഒരു സ്വർണ കള്ളക്കടത്തുകാരനാണ് എന്നൊക്കെ വളരെ വിശദമായിട്ട് കാണിക്കുന്നുണ്ട്.
ഗോവർദ്ധൻ എന്ന് പേരുള്ള ഇന്ദ്രജിത്ത് ചെയ്യുന്ന ക്യാരക്ടർ ലൂസിഫർ എന്ന് വിശേഷിപ്പിക്കുന്നതും അയാൾ വലിയ കള്ളക്കടത്തുകാരനാണ് അയാൾ മാഫിയ തലവനാണ് സ്വർണ കള്ളക്കടത്തിന്റെ ഒരു വലിയ ഒരു ശക്തി ഐയുഎഫ് പാർട്ടിയുടെ പുറകിൽ ഉണ്ട് എന്നും കാണിക്കുന്നുണ്ട്.
അതിന്റെ ഒരു പിന്തുടർച്ച എന്നുള്ള രീതിയിൽ കണ്ടുനോക്കാമെന്നു വിചാരിച്ചു. കൂടാതെ ഇത് വളരെ വലിയ കോലാഹലം ഒന്ന് രണ്ട് ദിവസത്തിനകം സൃഷ്ടിച്ചിരുന്നു.
‘എമ്പുരാൻ’ ഇറങ്ങി രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ടത്, കട്ട് ചെയ്ത എഡിഷൻ ഒക്കെ ഇറങ്ങുന്നതിനു മുമ്പ്. വയലൻസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ കയ്യും കാലും വെട്ടുന്നത്, തീയിൽ വെന്തു മരിക്കുന്നത്, ആളുകൾ ബോംബ് പൊട്ടി ചിന്നഭിന്നമായി മാറുന്നത്, ഗർഭിണിയെ റേപ്പ് ചെയ്യുന്ന സീന്, കുട്ടികളെ അടിക്കുന്നത് ഉപദ്രവിക്കുന്നത്, എടുത്തെറിയുന്ന സീനുകൾ അങ്ങനെ വളരെ വലിയ വയലൻസ് ഉള്ള ഒരു സിനിമയാണ് ഇത്. ഇതിനകത്ത് ഉടനീളം പറയാൻ ഉദ്ദേശിക്കുന്ന ഒരു വലിയ മെസേജ് യാദൃച്ഛികമായി വന്ന മെസേജ് അല്ല എന്നാണ് എന്റെ അഭിപ്രായം.
ഇത് മനഃപൂർവം നമ്മുടെ കേരള രാഷ്ടീയത്തെ അല്ലെങ്കിൽ രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി, കേരളത്തിലെ ബിജെപി അല്ലെങ്കിൽ കാവി കേരളത്തിനകത്ത് കടക്കാൻ പാടില്ല, കടന്നു കഴിഞ്ഞാൽ കേരളം നശിക്കും എന്ന രീതിയിൽ കാണിക്കുന്ന കുറെയധികം ചുറ്റുപാടുകൾ, അല്ലെങ്കിൽ അതിനകത്തുള്ള കഥ സന്ദർഭങ്ങൾ ഡയലോഗുകൾ ഇതിനകത്ത് നിരന്തരം വരുന്നുണ്ട്. പ്രത്യേകിച്ച് കേരള സെൻട്രിക് ആയിട്ടുള്ള കാര്യങ്ങൾ കാണിക്കുമ്പോഴൊക്കെ.
ഗോവർധൻ എന്ന് പറയുന്ന ഇന്ദ്രജിത്തിന്റെ ക്യാരക്ടർ പോലും ‘അയ്യോ ഇത് ഭയങ്കര അപകടം പിടിച്ചതാണ്, ഇങ്ങനെയൊന്നും വരാൻ പാടില്ല’ എന്ന് പറയുന്നു. അതായത് കേരളത്തിലെ ഐയുഎഫ് എന്ന് പറയുന്ന പാർട്ടിയിലെ മുഖ്യമന്ത്രിയായി വരുന്ന ജതിൻ വേറൊരു പാർട്ടി ഉണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ അഖണ്ഡശക്തി മോർച്ച എന്ന ഒരു പാർട്ടിയിലേക്ക് പോവുന്നു.
ബിജെപിയെ ആണ് ഉദ്ദേശിക്കുന്നത്, കാവി ഫ്ലാഗ് ഒക്കെയാണ് അവർ കാണിക്കുന്നത്. ‘ഞാൻ അവരുമായി ചേർന്നുകൊണ്ട് ഞാൻ ഒരു പുതിയ പാർട്ടി ഇവിടെ രൂപീകരിച്ച് ഞാൻ വിജയിച്ചു വരും’ എന്ന് അദ്ദേഹം ഒരു പൊതുജനത്തെ സംബോധന ചെയ്തു പറയുന്ന അവസരത്തിൽ അത് വ്യത്യസ്ത വ്യക്തികളിൽ ഉളവാക്കുന്ന ഞെട്ടൽ പരിഭ്രമം പരിഭ്രാന്തി ഒക്കെ വളരെ വിശദമായിട്ട് കാണിച്ചിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ നേതാക്കന്മാരും എല്ലാ പ്രധാനപ്പെട്ട വ്യക്തികളും ഇതിനകത്ത് ഐയുഎഫിന്റെ കാശുകൊണ്ട് നിലനിന്നു പോകുന്ന ചാനൽ അതിനകത്തുള്ള സഞ്ജയ് എന്ന ഒരാളും അയാളുടെ ഭാര്യയായി വരുന്ന നൈലാ ഉഷ ചെയ്യുന്ന ക്യാരക്ടറും, ഇവരുടെ ഈ ഒരു ചാനൽ ‘ലൂസിഫർ’ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളി വാങ്ങുന്നതായിട്ട് കാണിക്കുന്നുണ്ട്.
ചാനൽ 43 കോടി രൂപയുടെ ബാധ്യതയുള്ളത് ഒറ്റ ക്ലിക്ക് കൊണ്ട് അത് കൊടുക്കുകയാണ്, 43 കോടി രൂപ ഈ ചാനലിന്റെ അക്കൗണ്ടിലേക്ക് കൊടുക്കുന്നതായി കാണിക്കുന്നുണ്ട്.
കാരണം പി.കെ. രാംദാസിന്റെ മകൻ ജതിൻ രാംദാസിനെ ഈ ചാനൽ സപ്പോർട്ട് ചെയ്യാൻ വേണ്ടിയിട്ട് ഇത്രയും കോടി രൂപ കൊടുക്കുന്നു. അതിനു മുമ്പ് ബോബി ആയിരുന്നു കൊടുത്തുകൊണ്ടിരുന്നത്. ബോബിയെ പിന്നീട് ആ സിനിമയിൽ കൊല്ലുന്നുണ്ടല്ലോ.
ഈ ലൂസിഫറിനകത്തും മയക്ക് മരുന്ന് എന്ന് പറയുന്നത് വലിയ ഒരു വിപത്തായിട്ട് പറയുന്നുണ്ട്, ശരിയാണ് അതായത് നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന ഇരുപതാം നൂറ്റാണ്ട് സിനിമയിലെ അതേ ഡയലോഗ് ലൂസിഫറിലും മോഹൻലാൽ ആവർത്തിക്കുന്നുണ്ട്.
നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് ഞാൻ പണ്ടുതോട്ടെ പറയുന്നതല്ലേ എന്ന്. പക്ഷേ നാർക്കോട്ടിക് എന്ന് പറയുന്ന ബിസിനസ് തടയാൻ വേണ്ടി നിരന്തരം കൊല്ലുകയാണ് ലൂസിഫർ എന്ന് പറയുന്ന മോഹൻലാലിന്റെ ക്യാരക്ടർ.
ഇയാൾ ആറേഴ് പേരെ നാട്ടിൽ വച്ച് കൊല്ലുന്നു, വിദേശത്ത് വച്ച് 10-50 പേരെ കൊല്ലുന്നു, മയിൽ വാഹനം എന്ന കമ്മിഷണറെ കൊല്ലുന്നു, അങ്ങനെ കൊല എന്ന് പറഞ്ഞാൽ വെറുതെ കൊന്നു തള്ളുവാണ്.
അപ്പോ അത് ഡേർട്ടി ബിസിനസ് അല്ല, കൊലപാതകം എന്ന് പറയുന്നത് ഡേർട്ടി ബിസിനസ് അല്ല, അത് നടത്താം പക്ഷേ നാർക്കോട്ടിക്സ് ഡർേട്ടി എന്ന് പറയുന്ന ആ ഒരു ഇരട്ടത്താപ്പിനോടുള്ള സിനിമയുടെ സമീപനം എനിക്ക് വളരെ വളരെ അപഹാസ്യമായും വൃത്തികേടായിട്ടും തോന്നിയിരുന്നു ലൂസിഫർ കണ്ടപ്പോൾ. അത് തന്നെ ഇവിടെ റിപ്പീറ്റ് ചെയ്യുകയാണ്. ‘എമ്പുരാൻ’ ആയി മോഹൻലാൽ വരുമ്പോൾ എംബ്രാൻ ആണെന്ന് എനിക്ക് തോന്നുന്നു. നമ്മൾ എംബ്രാൻ എന്നൊക്കെ പറയല്ലേ അതിന്റെ ഒരു വേർഷൻ ആണ് എമ്പുരാൻ ഓവർലോഡ്.
സ്വർണക്കടത്ത്, ഡയമണ്ട് കള്ളക്കടത്ത്, പിന്നെ ആയുധക്കടത്തിന്റെ ഒരു മേഖലയിലേക്ക് കയറിയതായിട്ട് പ്രകടമായിട്ട് കാണിക്കുന്നുണ്ട്. കാരണം അയാൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ അയാളുടെ സംഘം ഉപയോഗിക്കുന്ന എല്ലാ ആയുധങ്ങളും ഹൈ ക്വാളിറ്റി മിസൈലുകളും ഗ്രനൈഡ് ലോഞ്ചേഴ്സും മെഷീൻ ഗൺസും ഒക്കെആണ്.
ഹെലികോപ്റ്ററിൽ ഫിറ്റ് ചെയ്തിട്ടുള്ള സൂക്ഷ്മതയുള്ള കുറേ വെപ്പൺ അയാൾ ഉപയോഗിക്കുന്നുണ്ട്. അതിനകത്തൊക്കെ അയാളുടെ എംബ്ലം എഴുതിയിട്ടുണ്ട്. ഖുറേഷി അബ്റാമിന്റെ കെഎ എന്ന് എല്ലാ ആയുധങ്ങളിലും എഴുതി ചേർത്തിട്ടുണ്ട്.
സ്വന്തമായിട്ട് ഒരു ആംസ് ആൻഡ് അമ്യൂണിഷൻ കാർട്ടൽ ഉള്ള ഒരു വ്യക്തിക്ക് മാത്രമേ അതുപോലെയുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പറ്റുയുള്ളൂ. കബൂഗ എന്ന് പറയുന്ന ഒരു ആഫ്രിക്കൻ വ്യക്തിയുണ്ട്.
ആംസ് കാട്ടലിന്റെയും ഡ്രഗ് കാട്ടലിന്റെയും ചീഫ് ആണ്. അയാൾ ഷെൻ ട്രയാഡ് അല്ലെങ്കിൽ ഗോഡ് ആക്സിസ് എന്നു പറയുന്ന മാഫിയ സംഘത്തിന്റെ ഒരു കണ്ണി ആണ്.
ആഫ്രിക്കൻ, ചൈനീസും പിന്നെ റഷ്യനും ഉണ്ട് എന്ന് തോന്നുന്നു. കാരണം ആദ്യത്തെ ‘ലൂസിഫറിന’കത്ത് ഒരു റഷ്യൻ ആളാണ് മയക്കു മരുന്നിന്റെ വിവണനത്തിനായിട്ട് കേരളത്തിലേക്ക് വരുന്ന ആള ബോബിയുമായി കൂട്ടുകെട്ട് ഉണ്ടാകുന്ന ആൾ. അപ്പൊ റഷ്യ, ആഫ്രിക്ക, ചൈന എന്നീ മൂന്ന് കേന്ദ്രങ്ങൾ ട്രയാഡ് രൂപീകരിച്ചിട്ടുള്ള ഒരു സംഘത്തിനെയാണ് ഇതിനകത്ത് ‘എമ്പുരാൻ’ എന്ന് പറയുന്ന കെഎ ഖുറേഷി അബ്രമിന്റെ സംഘം എതിർക്കുന്നത്. അതുകൊണ്ടാണ് യുദ്ധം എന്ന് പറഞ്ഞു
നടന്നുകൊണ്ടിരുന്ന ആൾ യുദ്ധം നിർത്താൻ സമയമായി, നമുക്ക് നേരിട്ട് കാണാം എന്ന് പറഞ്ഞു വിളിച്ച് കറക്കോഷ് എന്ന് പറയുന്ന ഇറാഖിലെ ഒരു സ്ഥലത്ത് കൊണ്ടുപോയി ഒരു പള്ളിക്കകത്തുവെച്ച് ബോംബ് സ്ഫോടനത്തിൽ അത് മുഴുവൻ തകർത്ത് കബൂഗയും കബൂഗയുടെ ഗ്യാങ്ങിലുള്ള സകലരെയും കൊല്ലുകയാണ്.
പൃഥ്വിരാജ് ‘ലൂസിഫറി’ൽ വന്നപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം അത് വളരെ സട്ടിൽ ആയിട്ടുള്ള ഒരു വരവായിരുന്നു. പക്ഷേ ഇതിൽ മോഹൻലാലിനെക്കാൾ കൂടുതൽ പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയാണ്. സയിദ് മസൂദ് എങ്ങനെ സയിദ് മസൂദ് ആയി എന്ന് കാണിക്കാൻ വേണ്ടി ഇതുപോലെ ഗോധ്ര കലാപം വലിച്ച് കൊണ്ടുവരികയും അത് വികലമായി കാണിക്കുകയും, അതായത് ആ ട്രെയിൻ കത്തുന്നത് ശരിക്കും കാണിക്കുന്നില്ല, അത് എഡിറ്റ് ചെയ്യുമ്പോഴും അതിന്റെ ഒന്നും മാറാൻ പോകുന്നില്ല.
അതിന്റെ കഥ എന്ന് പറയുന്നത് ഇപ്പോഴും കഥയായിട്ട് തന്നെ ഇരിക്കും. സിനിമയുടെ സന്ദേശം ഇപ്പോഴും അതുപോലെ ഇരിക്കും, കുറെ സീനുകൾ മാറ്റിയതുകൊണ്ടോ അതിനകത്തെ മുഖ്യ വില്ലന്റെ പേര് മാറ്റിയതുകൊണ്ടോ കാര്യമില്ല. ഹനുമാന്റെ പേരിട്ട ബജ്രംഗി ഭായി എന്ന് പറയുന്ന ആളാണ് വില്ലൻ കഥാപാത്രം.
അത് മാറ്റി ബൽരാജ് ഭയ്യ എന്നാക്കിയതുകൊണ്ട് ഒന്നും ഇത് മാറാൻ പോകുന്നില്ല കാരണം ഇതിനകത്ത് പറഞ്ഞിരിക്കുന്നത് വയലൻസ് ആണ്. ഇതിനകത്തുള്ളത് ബിജെപി വന്നു കഴിഞ്ഞാൽ നമ്മുടെ രാജ്യം കുട്ടിച്ചോറാകും.
ഇപ്പോൾ മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്റെ ഭാഗമല്ലാതെ മാറികിടക്കുന്നത് തന്നെയാണ് സേഫ്, അത് ഭാരതത്തിന്റെ ഭാഗമാകണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നൽകുന്നു.
ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് ഈ സിനിമയെ എനിക്ക് തോന്നിയത്. ഓരോ കഥാസന്ദർഭങ്ങളും അതിനകത്തുള്ള ഡയലോഗുകളും അതിനകത്തുള്ള കുറെ സംസാരങ്ങളും ഒക്കെ കേൾക്കുമ്പോൾ ബിജെപി ഇവിടെ വേണ്ട, ഏറ്റവും വലിയ മാഫിയ തലവൻ ആയിട്ടുള്ള അബ്രാം ഖുറേഷി എന്ന് പറയുന്ന ആൾക്ക് മാത്രമേ കേരളത്തിനെ രക്ഷിക്കാൻ പറ്റൂ എന്നാണ് പറയുന്നത്.
കേരളത്തിൽ നാല് എയർപോർട്ടുകളും രണ്ട് കണ്ടെയനർ ടെർമിനലുകളും 800 കിലോമീറ്റർ സീഷോറും ഉണ്ട്. അതുകൊണ്ട് അവിടെ നമുക്ക് കൈവിടാൻ പറ്റില്ല, ഇപ്പോഴാണ് സമയം അത് ഏറ്റെടുക്കണമെന്ന് വില്ലൻ പറയുന്നുണ്ട്. അത് ഉദ്ദേശിക്കുന്നത് ഒന്നുമല്ല ഈ കണ്ടെയ്നർ ടെർമിനലിലൂടെയും എയർപോർട്ടുകളിലൂടെയും ഈ പാർട്ടിക്ക് എന്തെങ്കിലുമൊക്കെ രാജ്യത്തിലേക്കു കടക്കാം.
അപ്പോൾ അതിനു വേണ്ടിയിട്ടാണ് ഇവർ അത് എടുക്കുന്നത് എന്നുള്ള ഒരു വല്ലാത്ത തെറ്റിധാരണ നൽകുന്നുണ്ട്. ഇതൊക്കെ കൊണ്ടാണ് ഈ സിനിമ ഒരു വല്ലാത്ത മെസേജ് കൊടുക്കുന്നു എന്ന് ഞാൻ പറയുന്നത്.
ഖുറേഷി അബ്റാമിന്റെ സംഘത്തിലുള്ള ആളുകൾ കേരളത്തിൽ വന്നു ആളുകളെ കൊല്ലുന്നു, കമ്മീഷണറെ അടക്കം കൊല്ലുന്നു ഗോൾഡ് കള്ളക്കടത്ത് നടത്തുന്നു, അത് പാർട്ടി ഫണ്ടിലേക്ക് പോകുന്നു, രാഷ്ട്രീയം അത് വച്ച് കൊഴുക്കുന്നു, ചില ചാനലുകൾ അതുകൊണ്ട് കൊഴുക്കുന്നുയ അവർ നടത്തുന്ന കള്ള പ്രഖ്യാപനങ്ങൾ എല്ലാം കേരള ജനത വിഴുങ്ങുന്നു, അതിൽ നിന്നൊന്നും ഒരു മോചനം വേണ്ട കാവി പട വന്നു കഴിഞ്ഞാൽ അതൊക്കെ നശിപ്പിക്കുന്നതുകൊണ്ട് അവരെ തടയണം അതിനുവേണ്ടി ഏറ്റവും വൃത്തികെട്ട ഗ്യാംഗിനെ പോലും ഇവിടെ വിളിച്ചുവരുത്തി അത് സാധ്യമാക്കണം എന്നുള്ള മട്ടിലുള്ള ഒരു സിനിമയാണ് ഇത്.
കാവി വന്നുകഴിഞ്ഞാൽ കേരളം നശിക്കും എന്നൊരു ധ്വനി സിനിമയിൽ ഉടനീളം കൊടുക്കുന്നത് വളരെ അസഹനീയമായിട്ട് എനിക്ക് തോന്നി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വരുന്നു, അതുകഴിഞ്ഞ് അടുത്ത വർഷം അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നു അപ്പോ അതുകൊണ്ട് ബിജെപിയിലോട്ട് ഇങ്ങനെ കൂറ് കാട്ടി നിൽക്കുന്ന ആൾക്കാരെ അതിൽ നിന്ന് ഏതു വിധത്തിലും പിന്തിരിപ്പിക്കണം എന്ന ആശയത്തോടുകൂടി എടുത്തതാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്.
ഈ സിനിമയിൽ അബ്രാം ഖുറേഷി നാർക്കോട്ടിക്സിനെതിരാണ് എന്ന് പറയുന്നുണ്ട്, പക്ഷേ ഇയാളെ കാണണമെന്ന് ആഗ്രഹിച്ച് ഗോവർധൻ വരുമ്പോൾ റാവുത്തറിന്റെ ആൾക്കാർ ഇയാൾക്ക് മയക്കു മരുന്ന് കുത്തി വച്ച് മയക്കി കിടത്തിയിട്ടാണ് കൊണ്ടുപോകുന്നത്.
അപ്പോൾ നാർക്കോട്ടിക്സിനെതിരെ നിൽക്കുന്ന ഒരാളെ കാണാൻ വന്ന ആളെ തന്നെ മയക്കുമരുന്ന് കുത്തിവച്ച് ഉറക്കി കിടത്തികൊണ്ടുകൊണ്ടുപോകുന്ന ഒരു സീൻ ഇതിനകത്തുണ്ട്. ‘എമ്പുരാനിൽ’ വന്നപ്പോൾ സ്റ്റീഫൻ നെടുമ്പള്ളി അല്ലെങ്കിൽ അബ്രാം ഖുറേഷി ഗ്യാംഗ് നാർക്കോട്ടിക്സും കൂടെ കാട്ടി തുടങ്ങിയോ?
ഇതൊക്കെ തിരക്കഥയുടെ ഓരോ പാളിച്ച എന്നെ എനിക്ക് പറയാൻ പറ്റൂ. ഇതിനകത്ത് ഗോധ്രാ കലാപവും അതിനെ തുടർന്നുള്ള വയലൻസും ഒക്കെ അതിരൂക്ഷമായിട്ട് കാണിക്കുന്നുണ്ട്.
ഒരു ഗർഭിണിയെ റേപ്പ് ചെയ്യുന്ന സീനും ഒക്കെ അസഹനീയമാണ് കാണാൻ. കൈ വെട്ടുകയും കാലുവെട്ടുകയും ശരീരത്തിൽ ബോംബ് പൊട്ടി തെറിക്കുകയും, അതിന്റെ ഭാഗങ്ങൾ ചിതറി അവിടെ ഇവിടെയും കിടക്കുകയും ഒക്കെയാണ് കാണിക്കുന്നത്. നിർദാക്ഷണ്യം ആളുകളെ ഇങ്ങനെ കൊന്നു തള്ളുന്ന ഒരാളെ മഹത്വവൽക്കരിക്കുന്ന ഒരു നായകൻ, അയാളാണ് ഏറ്റവും വലിയ ഹീറോ എന്ന് പറഞ്ഞ് സ്ലോ മോഷനിൽ നടന്നു പോകുന്ന ഒരു രീതി എങ്ങനെ സഹിക്കും?
ജനങ്ങളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന മോഹൻലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയും ഒക്കെയുള്ള ആളുകൾ ഇതുപോലെയുള്ള ഒരു റോൾ ചെയ്യുമ്പോൾ ഒരു വല്ലാത്ത വിഷമം ആണ് നമുക്ക് തോന്നുന്നത്. അതിന്റെ സ്ക്രിപ്റ്റ് റൈറ്റിംഗിന്റെ മാത്രം കുഴപ്പം കൊണ്ടല്ല എല്ലാം കൂടെ ചേർന്ന് ഇതിനെ ഒരു വല്ലാത്ത സിനിമയാക്കി. വർഗീയത എന്നത് നമ്മൾ മറന്നു കിടക്കുന്ന സംഭവമാണ്.
ഗോധ്രാ കലാപം എന്നൊക്കെ പറയുന്നത് കുറെ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതും മറന്നു കിടന്നതുമാണ്. അതിനെ വീണ്ടും കൊണ്ടുവന്നു അതിന്റെ തീ ആളിക്കത്തിച്ച് നമ്മുടെ മനസിൽ മുഴുവനും ഇങ്ങനെ വർഗീയ വിദ്വേഷം കുത്തി നിറക്കാൻ ഉതകുന്ന രീതിയിലുള്ള ഒരു ചിത്രീകരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ മറന്നു കിടക്കുന്ന സാധനങ്ങൾ മുഴുവൻ കുത്തിപ്പൊക്കിയെടുത്ത് ‘ഓർക്ക് ഓർക്ക് ഓർക്ക്’ ഇതൊക്കെയാണ് ഇവിടെ നടന്നിട്ടുള്ളത്, ഇതാണ് ഇനി നടക്കാൻ പോകുന്നത് ഇതുപോലെയുള്ള വർഗീയ വിദ്വേഷം വീണ്ടും വരികയാണ് എന്ന് പറയുന്നതിന് തുല്യമാണ്.
സിനിമയുടെ അവസാനം ബജ്രംഗി ബാബ എന്ന് പറയുന്ന ആളെ കൊന്നതിനുശേഷം തെരുവുകളിൽ ഒരു ബഹളം നടക്കുന്നതായും വർഗീയ വിദ്വേഷം പെരുകുന്നതായിട്ടും വീണ്ടും കാണിക്കുന്നുണ്ട്.
അപ്പോ അത് വീണ്ടും ആവർത്തിക്കും എന്നുള്ള ഒരു മട്ടിൽ അത് നമ്മളെ കാണിപ്പിച്ചു തരികയാണ്. എൻഐഎയുടെ ഉദ്യോഗസ്ഥരെ വരെ കാണിക്കുന്നു. എനിക്ക് വളരെ അപഹാസ്യമായിട്ട് തോന്നിയ മറ്റൊരു കാര്യം കൂടിയുണ്ട്.
എൻഐഎ എന്ന് പറയുന്ന സംഘടന കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നത് ഭീകരവാദം തടയാൻ വേണ്ടിയിട്ടാണ്, ടെററിസം രാജ്യത്തിനെ ധ്രുവീകരിക്കുന്ന രീതികൾ വിദേശത്തു നിന്നുള്ള ശക്തികൾ രാജ്യത്ത് വന്നന് നടത്തുന്ന തീവ്രവാദ പ്രവർത്തനം അതിനെയൊക്കെ തടയാൻ ശ്രമിക്കുന്ന, അതിനെതിരെ കേസ്എടുക്കുന്ന സംഘടനയായ എൻഐഎക്ക് ഒരിക്കലും പിഎംഎൽഎ പ്രൊഹിബിഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം കേസ് എടുക്കാൻ പറ്റില്ല. അത് ഇഡി ആണ് ചെയ്യാറ്.
കാവി പട കേരളത്തിലേക്ക് വരാതിരിക്കാൻ വേണ്ടി പ്രിയദർശിനി ഇങ്ങനെ ഉയർന്നു എണീറ്റു വന്ന് ഐയുഎഫിന്റെ നേതൃസ്ഥാനത്തേക്ക് വരുമ്പോൾ തന്നെ പറയുന്നുണ്ട് ഞാൻ നേതാവായി പ്രഖ്യാപനം നടത്തുന്ന സമയത്ത് എന്നെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾ വരുമെന്ന്, അപ്പോ അവർക്കത് മുൻകൂട്ടി അറിയാൻ പറ്റുന്നുണ്ട്. എൻഐഎയുടെ ആൾക്കാർ വരുന്നു, അവര് വന്നിട്ട് എന്താണ് എനിക്കെതിരെയുള്ള ചാർജ് എന്ന് ചോദിക്കുമ്പോൾ അറസ്റ്റ് വാറന്റ് ഉണ്ട്, പിഎംഎൽഎയുടെ അഞ്ചു കേസുകൾ എന്ന് പറയുകയാണ്. കൈവിലങ്ങു വയ്ക്കൂ എന്ന് പറയുമ്പോൾ അവര് പറയുന്നത് അനുസരിച്ച് കൈവിലങ്ങു വെക്കുന്നു.
എൻഐഎ ഒരിക്കലും ഒരു പ്രതിയെ കൈവിലങ്ങു വയ്ക്കില്ല, അവർ കൈവിലങ്ങു വച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് വളരെ വിരളമാണ്, അപൂർവമായി മാത്രമേ ലോക്കൽ പൊലീസ് പോലും ഇപ്പോൾ അത് ചെയ്യാറുള്ളൂ, കാരണം അത് ചെയ്യാൻ പാടില്ല.
ഏതെങ്കിലും അത്യാവശ്യ ഘട്ടത്തിൽ പ്രതി ഓടിപ്പോകാൻ ചാൻസ് ഉള്ളപ്പോൾ മാത്രമേ കൈവിലങ്ങ് ധരിപ്പിക്കായുള്ളൂ എന്ന സുപ്രീം കോടതി ഉത്തരവുകൾ നിലവിൽ ഇരിക്കുമ്പോൾ ഒരിക്കലും ഒരു കേന്ദ്ര ഏജൻസിയും സിബിഐയോ എൻഐഎയോ ഇഡിയോ ഒന്നും ആരെയും കൈവിലങ്ങ് വെച്ചുകൊണ്ട് പോകാറില്ല. സിനിമയിൽ ഈ ക്യാരക്ടറിന് ഒരുപാട് പ്രാധാന്യം കൊടുക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടി, ഇതൊക്കെയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്നുപറഞ്ഞുകൊണ്ട് വീണ്ടും കേന്ദ്ര സർക്കാരിനെതിരെ കരിവാരി തേക്കുകയാണ്.
കേരളത്തിലെ ഒരു പാർട്ടിയിൽ ഒരു പുതിയ നേതാവ് വന്നു കഴിഞ്ഞാൽ ആ നേതാവിനെതിരെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇതുപോലെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കും എന്നൊക്കെ കാണിക്കാൻ വേണ്ടിയിട്ടുള്ള ഒരു കോപ്രായം ആണ് എനിക്ക് ഈ സിനിമയിലൂടെ കാണാൻ സാധിച്ചത്.
ചരിത്രത്തെ വളച്ചൊടിച്ചു ശരിക്കും വേറൊരു രീതിയിലാണ് കാണിക്കുന്നത്. ഭാരതത്തിലും അല്ലെങ്കിൽ കേരളത്തിലും ഹിന്ദുക്കൾക്ക് യാതൊരു സ്ഥാനവുമില്ല, ഇവരെല്ലാവരും ക്രൂരന്മാരാണ്, എല്ലാ ഹിന്ദുക്കളും ഫാസിസ്റ്റ് ആണ് എന്നൊക്കെയാണ് പറയുന്നത്.
ഫാസിസത്തിന്റെ അർഥം പോലും അവർക്ക് അറിയില്ല എന്ന് തോന്നുന്നു എന്നുള്ള രീതിയിൽ പറഞ്ഞ് ഫലിപ്പിക്കാൻ നോക്കുമ്പോൾ അത് തീർച്ചയായിട്ടും ചരിത്രത്തിന്റെയും ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെയും ഒരു വളച്ചൊടിക്കൽ തന്നെയാണ് അതിന്റെ ഉദ്ദേശം. ഈ സിനിമയിൽ ഒരുപാട് വൃത്തികേടുകൾ കാണിക്കുന്നുണ്ട്, വയലൻസിന്റെ അതിപ്രസരം, കുട്ടികളെ കാണാനേ അനുവദിക്കാൻ പാടില്ലാത്ത സിനിമ.
എനിക്ക് മനസിലാകുന്നില്ല മുഖ്യമന്ത്രി എന്തിനാണ് ഈ യുഎ 16 പ്ലസ് എന്ന റേറ്റിംഗ് ഉള്ള ഒരു സിനിമയ്ക്ക് അദ്ദേഹത്തിന്റെ ചെറുമകനായിട്ടുള്ള ഇഷാനെ കൊണ്ടുപോയത്?
പാവം ആ കുഞ്ഞിനെ എന്തുമാത്രം വല്ലാതെ ഉലച്ചിട്ടുണ്ടാവും ഈ കാഴ്ചകളൊക്കെ. ഒരു സ്ത്രീയെ റേപ്പ് ചെയ്യുന്ന സീനും വയലൻസും അതിനകത്തുള്ള തുരുതുരാ എന്നുള്ള വെടിവെപ്പുകളും ഇതെല്ലാമുള്ള ഒരു സിനിമയാണിത്.
വർഗീയ വിഷം മാത്രമല്ല അതിനകത്ത് രാഷ്ട്രീയ വിഷം ചീറ്റുന്നുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി കൊള്ളില്ല, ഈ രാഷ്ട്രീയ പാർട്ടി ദേശീയ പാർട്ടിയാണ്, എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയാണ്, ഈ പാർട്ടിയെ കേരളത്തിലോട്ട് നമുക്ക് കൊണ്ടുവരാൻ പറ്റില്ല ഇവിടെ മുഴുവൻ നശിച്ചുപോകും എന്നുള്ള ഒരു ധ്വനി ഇങ്ങനെ ചീറ്റി ചീറ്റി വിടുന്നുണ്ട്.
എനിക്ക് ഈ സിനിമ വളരെ വളരെ മോശമായി തോന്നി. വ്യക്തമായ ഉദ്ദേശത്തോടുകൂടി ചെയ്തിരിക്കുന്നതാണ് എന്നാണ് മനസ്സിലാകുന്നത്. അതിനകത്ത് ഗോധ്രയും വർഗീയ കലാപവും ഒക്കെ വന്നു എന്നേയുള്ളൂ.
പക്ഷേ ഇതിനകത്തെ മാഫിയ തലവനെ ഹീറോ ആക്കുകയും ഗ്യാങ്ങിനെ കൊണ്ടുവന്ന് ഇത് മുഴുവനും ശരിയാക്കാനായി ഒരു ശ്രമം, രാഷ്ട്രീയം ശരിയാക്കാനായി ഇതുപോലെയുള്ള അനധികൃത പണത്തിന്റെ കളി വേണമെന്നുള്ള ഒരു ധ്വനി ജനിപ്പിച്ചുകൊണ്ട് ഇതുപോലെയുള്ള ആൾക്കാരാണ് ഭരണം നടത്തുന്നത് എന്നുള്ള ധ്വനി ആണ് ജനിപ്പിക്കുന്നത്. അതൊട്ടും ശരിയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
സിനിമയുടെ മെസേജ് വളരെ മോശമാണ്. ഇത് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത അല്ലെങ്കിൽ വേറൊരു രീതിയിൽ എടുക്കേണ്ടിയിരുന്ന ഒരു സിനിമയായിരുന്നു. പക്ഷേ ഇത് ഇങ്ങനെ ഒരു രീതിയിൽ എടുത്തതിന്റെ പുറകിൽ ഒരു ഉദ്ദേശ ലക്ഷ്യം ഉണ്ട് എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഈ നിരൂപണം ഞാൻ ഇവിടെ ചെയ്തത്.”ശ്രീലേഖ പറയുന്നു.