മ​ല​യാ​ള​ത്തി​ൽ റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ച് ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ് എ​മ്പു​രാ​ൻ. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ തേ​ടി മ​റ്റൊ​രു നേ​ട്ടം കൂ​ടി വ​ന്നി​രി​ക്കു​ന്നു.

കേ​ര​ള​ത്തി​ല്‍​നി​ന്ന് മാ​ത്ര​മാ​യി 80 കോ​ടി​യി​ല​ധി​കം ഗ്രോ​സ് ക​ള​ക്‌​ഷ​ന്‍ നേ​ടു​ന്ന ചി​ത്ര​മെ​ന്ന നേ​ട്ട​മാ​ണ് എ​മ്പു​രാ​ന്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര്‍​മാ​താ​ക്ക​ള്‍ ത​ന്നെ​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ക​ള​ക്‌​ഷ​ൻ പു​റ​ത്തു​വി​ട്ട​ത്.‌

കേ​ര​ള​ത്തി​ല്‍​നി​ന്ന് മാ​ത്ര​മാ​യി 80 കോ​ടി​യി​ല​ധി​കം ഗ്രോ​സ് ക​ള​ക്‌​ഷ​ന്‍ സ്വ​ന്ത​മാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ല​യാ​ള ചി​ത്ര​മാ​ണ് എ​മ്പു​രാ​ന്‍. ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ഒ​രു​ക്കി​യ 2018, മോ​ഹ​ന്‍​ലാ​ൽ-​വൈ​ശാ​ഖ് ടീം ​ഒ​ന്നി​ച്ച പു​ലി​മു​രു​ഗ​ന്‍ എ​ന്നി​വ​യാ​ണ് ഈ ​റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​യു​ള്ള മ​റ്റ് മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ.

11 ദി​വ​സം കൊ​ണ്ട് 250 കോ​ടി​യാ​ണ് ആ​ഗോ​ള ക​ള​ക്‌​ഷ​നാ​യി ചി​ത്രം വാ​രി​ക്കൂ​ട്ടി​യ​ത്. മ​ല​യാ​ള​ത്തി​ലെ പു​തി​യ ഇ​ൻ​ഡ​സ്ട്രി ഹി​റ്റ് സി​നി​മ കൂ​ടി​യാ​ണ് ‘എ​മ്പു​രാ​ൻ’. ആ​ഗോ​ള ക​ള​ക്‌​ഷ​നി​ല്‍ 100 കോ​ടി തി​യ​റ്റ​ര്‍ ഷെ​യ​ര്‍ നേ​ടു​ന്ന ആ​ദ്യ​മ​ല​യാ​ള ചി​ത്ര​മാ​യും എ​മ്പു​രാ​ന്‍ മാ​റി​യി​രു​ന്നു.