നടി ഐമ റോസ്മി അമ്മയായി; ചിത്രങ്ങൾ പങ്കുവച്ച് കെവിൻ പോൾ
Friday, April 4, 2025 2:53 PM IST
നടി ഐമ റോസ്മി അമ്മയായി. നിർമാതാവ് സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ ഭർത്താവ്. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. ഒൻപതു മാസം നിഗൂഢമായി സൂക്ഷിച്ച സ്വപ്നം കണ്ണുതുറന്നുവെന്ന് ഐമയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കെവിൻ കുറിച്ചു.
‘ഒമ്പത് മാസക്കാലം അവൾ ഒരു നിഗൂഢതയായിരുന്നു, ഒരു ഹൃദയമിടിപ്പ്, സൗമ്യമായ ഒരു ചവിട്ട്, ഇരുട്ടിൽ രൂപം കൊള്ളുന്ന ഒരു സ്വപ്നം. ഇന്ന് ആ സ്വപ്നം അവളുടെ കണ്ണുകൾ തുറന്നു ഞങ്ങളെ നോക്കി. എന്റെ ലോകം ഇതാ. ഒരു നിമിഷം കൊണ്ട് എന്റെ ലോകം പുതിയതായി തോന്നുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എലനോർ, നിന്റെ പുതിയ ജീവിതഗാഥയിലേക്ക് സ്വാഗതം.’’ കെവിൻ കുറിച്ചു.
നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് ഐമ റോസ്മി. 2018 ജനുവരി നാലിന് ആയിരുന്നു ഇരുവരുടെയും വിവാഹം.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം, ആർഡിഎക്സ്, ലിറ്റിൽ ഹാർട്ട്സ് എന്നിവയാണ് ഐമ അഭിനയിച്ച മറ്റു ചിത്രങ്ങൾ. ഐമയ്ക്കൊരു ഇരട്ട സഹോദരി കൂടിയുണ്ട്. ഐന.
ഐമയും ഐനയും ക്ലാസിക്കൽ നർത്തകരാണ്. ഇരുവരും പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. ദൂരം എന്ന ചിത്രത്തിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.