തൂലിക പടവാളാക്കിയവൻ; മാപ്പില്ലെന്നുറപ്പിച്ച് മുരളി ഗോപിയുടെ പുതിയ പോസ്റ്റ്
Friday, April 4, 2025 9:02 AM IST
എമ്പുരാൻ വിവാദങ്ങൾക്കിടയിലും മാപ്പ് പറയില്ലെന്നുറപ്പിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ പുതിയ പോസ്റ്റ് വൈറൽ. മഷിയും തൂലികയും ഉൾപ്പെടുന്ന ചിത്രമാണ് മുരളി ഗോപി ഫേസ്ബുക്കിന്റെ കവർ പേജാക്കി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കവർ ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്.
തൂലിക പടവാൾ ആക്കിയവൻ’, വിറക്കാത്ത കൈയും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്.. മുന്നോട്ട്’, ‘വർഗീയതകെതിരെ ചലിക്കുന്ന ആ തൂലികയോട് എന്നും ബഹുമാനം’ എന്നിങ്ങനെ മുരളി ഗോപിക്ക് പിന്തുണയുമായി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടത്. ‘ഇനിയും ഞാൻ എഴുതും’ എന്നല്ലേ പോസ്റ്റ് കൊണ്ട് അർഥമാക്കുന്നതെന്ന് എന്നും ചിലർ കുറിച്ചു.
എമ്പുരാന്റെ റിലീസിനു പിന്നാലെ വ്യാപകമായ സൈബറാക്രമണമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരിട്ടത്. പിന്നാലെ ഖേദം പ്രകടിപ്പിച്ചെത്തിയ മോഹൻലാലിന്റെ പോസ്റ്റ് പൃഥ്വിരാജും നിർമാതാവും ഷെയർ ചെയ്തെങ്കിലും മുരളി ഗോപി അത് അവഗണിച്ചു. അതിനിടയിലാണ് മുരളി ഗോപിയുടെ പുതിയ പോസ്റ്റ്.