ബോ​ളി​വു​ഡ് ന​ട​ൻ മ​നോ​ജ് കു​മാ​ർ (87) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മും​ബൈ​യി​ലെ കോ​കി​ല​ബെ​ൻ ധീ​രു​ഭാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ദേ​ശ​ഭ​ക്തി ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​ണ് മ​നോ​ജ്. അ​തി​നാ​ൽ "ഭ​ര​ത് കു​മാ​ർ' എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ർ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചി​രു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത്, എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധ നേ​ടി. പു​ര​ബ് ഔ​ർ പ​ശ്ചി​മ്, ക്രാ​ന്തി, റോ​ട്ടി, ക​പ​ട ഔ​ർ മ​കാ​ൻ തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി.

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ന് പു​റ​മേ ഏ​ഴ് ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 1992ൽ ​പ​ത്മ​ശ്രീ​യും 2015ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും ന​ൽ​കി ഇ​ന്ത്യൻ സർക്കാർ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.

1964 ൽ ​രാ​ജ് ഖോ​സ്‌​ല​യു​ടെ മി​സ്റ്റ​റി ത്രി​ല്ല​റാ​യ വോ ​കൗ​ൻ തി ​എ​ന്ന ചി​ത്ര​മാ​ണ് നാ​യ​ക​നാ​യി മ​നോ​ജ് കു​മാ​റി​ന് ബ്രേ​ക്ക് ന​ൽ​കി​യ സി​നി​മ. ഏ​ഴ് സി​നി​മ​ക​ൾ അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.