ലിസ്റ്റിൻ സ്റ്റീഫന് നിർമിക്കുന്ന 40-ാം ചിത്രം; ലിജോ മോൾ നായിക
Wednesday, April 2, 2025 3:56 PM IST
മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന 40-ാം ചിത്രം ബേബി ഗേളിന് ബുധനാഴ്ച്ച തിരുവനന്തപുരത്ത് തുടക്കമായി. ഗരുഡൻ എന്ന ചിത്രത്തിന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ബോബി - സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു തുടക്കം.
ജി.സുദേഷ് കുമാർ, എം.രഞ്ജിത്ത്, ബി. രാഗേഷ്, ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ദീപു കരുണാകരൻ എന്നിവരും അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, അഭിമന്യു തിലകൻ, സെന്തിൽ, ഷാബു പ്രൗദീൻ, ബാലാജി ശർമ്മ, പ്രൊഫസർ അലിയാർ, തമ്പാനൂർ എസ്.ഐ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ ബിനു എന്നിവരും ഉണ്ടായിരുന്നു.
ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അശ്വന്ത് ലാൽ, അസീസ് നെടുമങ്ങാട്, ഷാബു പ്രൗദീൻ, എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം - ജെയ്ക്സ് ബിജോയ്സ്, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,
എക്സിക്കുട്ടീവ് - പ്രൊഡ്യൂസർ - നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് പന്തളം
പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ. ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, കലാസംവിധാനം - അനിസ് നെടുമങ്ങാട്. കോസ്റ്റ്യും ഡിസൈൻ - മെൽവിൻ ജെ. മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി.
ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, അഡ്മിനിസ്റ്റേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ബബിൻ ബാബു. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്. ജയശീലൻ സദാനന്ദൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.