എമ്പുരാൻ വ്യാജപതിപ്പ് പിടികൂടി
Wednesday, April 2, 2025 11:32 AM IST
എമ്പുരാൻ സിനിമയുടെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്ത് കോപ്പികൾ ജനങ്ങൾക്ക് വിതരണം ചെയ്ത കണ്ണൂരിലെ സ്ഥാപനം പോലീസ് പൂട്ടിച്ചു. പാപ്പിനിശേരിയിലെ തന്പുരു കമ്യൂണിക്കേഷൻ എന്ന ഇന്റർനെറ്റ് സ്ഥാപനമാണ് പോലീസ് പൂട്ടി സീൽ ചെയ്തത്.
കണ്ണൂർ സിറ്റി പോലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ നടത്തിയ സോഷ്യൽ മീഡിയ പട്രോളിംഗിനിടെ വിവരം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നിർദേശപ്രകാരം വളപട്ടണം എസ്എച്ച്ഒ ബി.ഐ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്ഐ മധുസൂദനൻ, എസ്ഐ ഷമീർ, എഎസ്ഐ മധു പണ്ടാരൻ, സിപിഒമാരായ സന്ദീജ്, നീതു, അതുൽ, ജിതിൻ എന്നിവരും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമയുടെ പതിപ്പ് കണ്ടെടുത്തത്.