45ന്റെ ചെറുപ്പവുമായി പത്മപ്രിയ; തരംഗമായി പുതിയ ചിത്രങ്ങൾ
Wednesday, April 2, 2025 9:27 AM IST
നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടിമാരിലൊരാളാണ് പത്മപ്രിയ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
45 വയസുകാരിയായ നടിയുടെ ഏറ്റവും സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നിതിരാജ് സിംഗ് ചിറ്റോരയാണ്.

കറുപ്പ് ഒരിക്കലും വെറുമൊരു നിറമല്ല. സഹനശക്തിയുടെയും അചഞ്ചലമായ ശക്തിയുടെയും ശക്തമായൊരു കഥയാണ് കറുപ്പ്. നമ്മുടെ ശരീരവും ആത്മാവുമെല്ലാം നമ്മുടെ ഇഷ്ടമാണ്. എന്നേക്കും നമ്മളുടേതായിരിക്കണം. എന്നാണ് നടി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് സിനിമയിലൂടെയാണ് പത്മപ്രിയ അഭിനയരംഗത്തേക്കു വരുന്നത്. അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങി.
കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. 2022ൽ റിലീസ് ചെയ്ത ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.