മരുമകളെ മല്ലിക നിലയ്ക്ക് നിർത്തണം; ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ
Monday, March 31, 2025 2:36 PM IST
മല്ലിക സുകുമാരനെതിരെയും നടന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കെതിരെയും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മോനോൻ അർബൻ നക്സ്ലാണെന്നും മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലക്ക് നിർത്തണമെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്സലൈറ്റായ മരുമകളെ നിലയ്ക്ക് നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത് എന്നും ബി. ഗോപാല കൃഷ്ണന് പറഞ്ഞു.
ചിത്രത്തിന് അനുകൂലമായി പ്രതികരിച്ച മന്ത്രി ശിവൻ കുട്ടിയും, സിപിഐ നേതാവ് ബിനോയ് വിശ്വവും ചലച്ചിത്ര പ്രവർത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വർക്കർമാരുടേതാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.