വിവാദങ്ങൾക്കിടയിൽ ഈദ് ആശംസയുമായി മുരളി ഗോപി; പിന്തുണച്ച് ആരാധകർ
Monday, March 31, 2025 1:25 PM IST
വിവാദങ്ങളോട് മൗനം തുടരുന്നതിനിടിയിലും ഈദ് ആശംസയുമായി എന്പുരാൻ തിരക്കഥാകൃത്ത് മുരളി ഗോപി. മുരളിയുടെ ഈദ് ആശംസകൾ പങ്കുവച്ചുള്ള പോസ്റ്റിൽ നിരവധിപേരാണ് ഐക്യദാർഢ്യം അറിയിച്ച് എത്തിയിരിക്കുന്നത്.
മാപ്പ് ജയൻ പറയൂല്ല... അഴിയെങ്കി അഴി... കയറെങ്കി കയർ എന്ന ഇന്ദ്രജിത്തിന്റെ ഡയലോഗ് ഉൾപ്പടെ കമന്റ് ബോക്സിൽ നിറയുകയാണ്. മുരളി ഗോപി തിരക്കഥ എഴുതിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രമായ വട്ടു ജയൻ പറയുന്ന ഡയലോഗ് ആണിത്.
എമ്പുരാൻ വിവാദത്തിൽ ഖേദപ്രകടനത്തിന് തിരക്കഥാകൃത്ത് മുരളി ഗോപി തയാറായിട്ടില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചുമുന്നോട്ട് പോകുകയാണ്.