ജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള "യെസ്'; "പണി' നായിക അഭിനയയുടെ വിവാഹനിശ്ചയം കഴിഞ്ഞു
Saturday, March 29, 2025 3:00 PM IST
പണി സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നായിക അഭിനയയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മാർച്ച് ഒൻപതിനായിരുന്നു വിവാഹനിശ്ചയം. നടി തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം ആരാധകരോട് പങ്കുവച്ചത്.
മാർച്ച് ഒൻപതിന് വിവാനിശ്ചയമായിരുന്നു. ഞാൻ പറഞ്ഞതിൽ ഏറ്റവും ഏളുപ്പമുള്ള യെസ് എന്നാണ് ചിത്രത്തിനൊപ്പം അവർ കുറിച്ചത്. വെഗേശന കാര്‍ത്തിക് എന്നാണ് അഭിനയയുടെ വരന്റെ പേര്.
അഭിനയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വരൻ. കഴിഞ്ഞ പതിനഞ്ച് വർഷം നീണ്ട സൗഹൃദവും പ്രണയവുമാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നിൽക്കുന്നത്.
പതിനഞ്ച് വർഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാൻ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ ഈ അടുത്ത് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
‘‘ഞാൻ റിലേഷൻഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ട് ഉണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ്’’
ഒരിടയ്ക്ക് അഭിനയ തമിഴ് നടൻ വിശാലുമായി പ്രണയത്തിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ സത്യമില്ലെന്ന് നടി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ.