നല്ല കാര്യങ്ങൾ സംസാരിക്കൂ; എന്പുരാൻ ചോദ്യത്തിന് പ്രതികരിക്കാതെ സുരേഷ് ഗോപി
Saturday, March 29, 2025 2:18 PM IST
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എന്പുരാനെ കുറിച്ച് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്പുരാനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കൂ എന്നാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്.
തൃശുരിൽ വച്ചാണ് എന്പുരാനെക്കുറിച്ച് സുരേഷ് ഗോപിയോട് അഭിപ്രായം തേടിയത്. എന്നാൽ മറ്റൊരു ക്രേന്ദ്രമന്ത്രിയായ ജോർജ് കുര്യൻ എന്പുരാൻ വിഷയത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.
എന്പുരാൻ കാണാൻ താൻ പോകും എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. സിനിമ എല്ലാവരും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ടി.രമേശ് പറഞ്ഞതാണ് ബിജെപി നിലപാടെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവെന്നും ബിജെപി ഒരു സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടിരിന്നു.. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നും. എമ്പുരാന് കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ജോർജ് കുര്യൻ പറഞ്ഞു.